Monday, January 17, 2022
 
 
⦿ സിൽവർലൈൻ വിരുദ്ധ സമരം; സമരക്കാർ കോർപ്പറേറ്റുകളുടെ പ്രതിഫലം പറ്റി ⦿ ആലപ്പി രംഗനാഥ് അന്തരിച്ചു ⦿ പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി ⦿ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന് ⦿ പൊന്മുടി -അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിങ്ങും റദ്ദാക്കി ⦿ ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു ⦿ ധീരജ് വധം; കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ ⦿ ഡിപിആർ പുറത്ത് വിട്ടത് കണ്ണിൽപ്പൊടിയിടാൻ: കെ.സുരേന്ദ്രൻ ⦿ കുത്തനെ ഉയർന്ന് കോവിഡ്. ഇന്ന് 18,123 പേര്‍ക്ക് കോവിഡ് ⦿ നടൻ മമ്മൂട്ടിക്ക് കോവിഡ് ⦿ ആനാവൂർ നാഗപ്പൻ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; ഒമ്പത്‌ പുതുമുഖങ്ങൾ, അഞ്ച്‌ വനിതകൾ ⦿ ഒരു മാസത്തേക്ക് വാഹനം നിരോധിക്കും ⦿ കുടിവെളളം മുടങ്ങും ⦿ മുരിക്കുംപാടംജെട്ടി റോഡ് ഉദ്ഘാടനംചെയ്‌തു ⦿ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു ⦿ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (12-01-22) ⦿ ജോലി ഒഴിവ് ⦿ പത്താംതരം തുല്യത വിജയോത്സവവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി ⦿ അപേക്ഷ ക്ഷണിച്ചു ⦿ ആശുപത്രി വികസന സൊസൈറ്റിയുടെ ആദ്യ ജനറല്‍ ബോഡി യോഗം ചേര്‍ന്നു ⦿ ജോലി ഒഴിവ് ⦿ കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞു ⦿ രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി രോഗബാധ, ഒമിക്രോണ്‍ ബാധിതര്‍ ഉയരുന്നു ⦿ കോവിഡ്; തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍ ⦿ സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ⦿ പത്തനംതിട്ട ജില്ലയില്‍ 863 പേര്‍ക്ക് കോവിഡ് ⦿ സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന്‍ ചെയ്യും ⦿ എസ്‌എസ്‌എല്‍സി; പ്ലസ്‌ ടു പരീക്ഷക്ക്‌ മാറ്റമില്ല: മന്ത്രി ശിവന്‍കുട്ടി ⦿ കോവിഡ് ബ്രിഗേഡ് ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 79.75 കോടി അനുവദിച്ചു ⦿ കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു ⦿ കോന്നി മെഡിക്കല്‍ കോളജ്: ഓപ്പറേഷന്‍ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തു ⦿ ചിന്നക്കടയില്‍ സൗരോര്‍ജ്ജ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനും ⦿ കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുംഭാവിയിലേക്കുള്ള പാലം: ധനമന്ത്രി ⦿ കെ റെയില്‍: സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം ⦿ സില്‍വര്‍ലൈന്‍ റെയില്‍ പദ്ധതി കേരളത്തിന്റെ ഭാവിക്ക് അനിവാര്യം: കെ റെയില്‍ എംഡി
News

ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു

30 November 2021 05:00 PM

ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം 2028 ൽ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി. 2,700 കോടിയോളം രൂപ മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ 800 മെഗാവാട്ടിന്റെ അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. നിലവിലെ വൈദ്യുത നിലയത്തിന് 2026 ൽ 50 വർഷം പൂർത്തിയാകും. ഇടുക്കി സുവർണജൂബിലി വിപുലീകരണ പദ്ധതിയെന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.


പവർഹൗസിന്റെ പദ്ധതിരേഖ കെഎസ്ഇബി ആസ്ഥാനത്ത് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. 200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകൾ ഉള്ള പവർഹൗസാണ് പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 1,580 മെഗാവാട്ട് ഉൽപ്പാദനശേഷിയുമായി രാജ്യത്തെ ഏറ്റവും ശേഷി കൂടിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായി ഇടുക്കി മാറും.


മുല്ലപ്പെരിയാർ അടക്കമുള്ള സ്രോതസ്സുകളിൽ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് അധികജലം വന്നെത്തുന്നതും കെഎസ്ഇബി ദീർഘകാല കരാറുകളിലേർപ്പെട്ട കൽക്കരി വൈദ്യുതി ഉൽപ്പാദന നിലയങ്ങളിൽ തുടർച്ചയായി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതും കണക്കിലെടുത്താണ് രണ്ടാമത്തെ വൈദ്യുതി ഉൽപ്പാദന നിലയം ആരംഭിക്കുന്നത്.

വൃഷ്ടി പ്രദേശത്തുള്ള 52 ടിഎംസി ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി റിസർവോയറിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയെങ്കിലും ആകെ കൈവരിക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.


ഊർജ്ജ ഉൽപ്പാദനത്തിനു പുറമേ പ്രതിദിനം കുറഞ്ഞത് ഏഴു ദശലക്ഷം ക്യുബിക് മീറ്റർ ജലവിനിയോഗത്തിനു പദ്ധതി ഉപയോഗിക്കാമെന്നും നിലവിൽ ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറക്കാനാകുമെന്നും സാധ്യതാ പഠനം നടത്തിയ ദേശീയ കൺസൾട്ടന്റായ വാപ്‌കോസിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിനെ അംഗീകാരം നല്കുന്നതോടുകൂടി ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിക്കാൻ അടുത്തമാസം നടപടി സ്വീകരിക്കും.


കേന്ദ്ര വൈദ്യുതി അതോറിറ്റിയുടേയും കേന്ദ്ര ജല കമ്മിഷന്റേയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടി നാവശ്യമായ ചട്ടപ്രകാരമുള്ള ഒമ്പത് അനുമതികൾ 2023 ജനുവരി ൽ ലഭ്യമാകും. തുടർന്ന്, പദ്ധതിയുടെ വിശദമായ റിപ്പോര്ട്ടും  കേന്ദ്ര ജലവൈദ്യുതി അതോറിറ്റിയുടെ അനുബന്ധ ക്ലിയറൻസുകളും 2022 സെപ്റ്റംബർ ഓടെ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.


രണ്ടാംഘട്ട പാരിസ്ഥിതിക അനുമതി മാർച്ച്  2023 ൽ ലഭ്യമാക്കുന്ന മുറയ്ക്കു പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ച് ആ വർഷം തന്നെ പദ്ധതിയുടെ നിർമാണ പ്രവർത്തുനങ്ങൾക്കു  തുടക്കം കുറിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration