Thursday, March 28, 2024
 
 
⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
News

സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

30 November 2021 03:00 PM

പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്രതിനിധികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ നിറവിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ച് നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനാണ് ലക്ഷ്യം.


ഇതിനായി പ്രാദേശിക തലങ്ങളില്‍ കൂടുതല്‍ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൂടാതെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അയല്‍ക്കൂട്ടം ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും ആവശ്യമായ ബോധവത്കരണം നടത്തും. രാത്രികാലങ്ങളില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനായുള്ള നഗരസഭയുടെ രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.


നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്മാരായ ഷീനാ സുദേശന്‍, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍ ബിയ്യം, വി. പി പ്രബീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.


ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും നഗരസഭയുടെ ഇപ്പോഴത്തെ ശുചിത്വ പദവി വിലയിരുത്തല്‍ സംബന്ധിച്ചും നിറവ് പ്രൊജക്റ്റ് മാനേജര്‍ ടി. കെ മോഹനനും ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളെയും സാധ്യതകളെയും സംബന്ധിച്ച് നിറവ് പ്രൊജക്റ്റ് ഡയറക്ടര്‍ ബാബു പറമ്പത്തും ക്ലാസുകളെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration