Wednesday, December 01, 2021
 
 
⦿ വാക്-ഇന്‍-ഇന്റര്‍വ്യു ⦿ സീറ്റൊഴിവ് ⦿ കമ്പ്യൂട്ടര്‍ കോഴ്‌സ് ⦿ ഇന്റര്‍വ്യു ⦿ ഫിസിയോ തെറാപ്പിസ്റ്റ് കരാർ നിയമനം ⦿ ശില്‍പ്പശാല നടത്തി ⦿ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ നിയമനം ⦿ ഊരംപുള്ളി കാവ്-എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി ⦿ മരം ലേലം ⦿ സൗജന്യ ടൂള്‍ കിറ്റുകള്‍ ⦿ ഇ-ശ്രം രജിസ്‌ട്രേഷന്‍ ⦿ കോഷന്‍ ഡെപ്പോസിറ്റ് ⦿ സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു ⦿ എയ്ഡ്സ് ദിനാചരണം: മലപ്പുറത്ത് വിപുലമായ പരിപാടികള്‍ ⦿ സേവനം വീട്ടുപടിക്കല്‍; സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ⦿ അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ ചരിത്രത്തെ വക്രീകരിക്കുന്നു മന്ത്രി  ⦿ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ ⦿ റേഡിയോ തെറാപ്പി ടെക്‌നോളജിസ്റ്റ് ⦿ സീറ്റൊഴിവ് ⦿ അളവുതൂക്ക സംബന്ധമായ പരാതികള്‍ നല്‍കാം ⦿ ആലപ്പുഴയില്‍ 150 പേര്‍ക്ക് കോവിഡ് ⦿ ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം ⦿ കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവ് ⦿ വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ ⦿ ഇടുക്കി രണ്ടാം പവർഹൗസിന്റെ പദ്ധതിരേഖ പ്രകാശനം ചെയ്തു ⦿ ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ ⦿ വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ⦿ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ജയം ⦿ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370 ⦿ 'ജവാദ്' ചുഴലിക്കാറ്റ്: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ⦿ കാർഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- കൃഷിമന്ത്രി ⦿ ഓപ്പറേഷന്‍ വിബ്രിയോ- 52,086 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു ⦿ ഒമിക്രോണ്‍; ജാഗ്രത പുലര്‍ത്തണം: കളക്ടര്‍ ⦿ കോഴിക്കോട് 95.19% പേർ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി ⦿ ലോക ഏയ്ഡ്‌സ് ദിനാചരണം: കാസർഗോഡ് വിപുലമായ പരിപാടികള്‍
News

മലപ്പുറം ജില്ലയിൽ 362 പേർക്ക് കോവിഡ്

28 October 2021 07:20 PM

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഒക്ടോബര്‍ 28) 362 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.28 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 338 പേര്‍ക്കും നേരത്തെ രോഗബാധിതരായവരുമുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 395 പേര്‍ വ്യാഴാഴ്ച മാത്രം കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവര്‍ 5,58,500 പേരായി.


22,415 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 18 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


5,472 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 462 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 13 പേരും 19 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ നിലവില്‍ ആരും നിരീക്ഷണത്തിലില്ല. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration