Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

വിദ്യാർത്ഥികളെ കാത്ത് കളിമുറ്റങ്ങൾ: മുന്നൊരുക്കങ്ങൾ വിലയിരുത്തി കലക്ടർ

27 October 2021 09:40 PM

നീണ്ട ഇടവേളയ്ക്ക് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ സജീവമാകുമ്പോൾ കളിമുറ്റവും സുരക്ഷാ സന്നാഹവുമൊരുക്കി കാത്തിരിക്കുകയാണ് ജില്ലയിലെ വിദ്യാലയങ്ങൾ. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിവിധ സ്കൂളുകളിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

അരണാട്ടുകരയിലെ ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ, ഇൻഫെന്റ് ജീസസ് ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ സന്ദർശനം നടത്തിയത്.


കുട്ടികൾ എത്തിതുടങ്ങുന്നതിന് മുൻപെ സ്‌കൂളുകളിൽ ക്ലാസ് റൂമുകളും കിണറുകളും പരിസരവും ശുചിയാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം തൊഴിലുറപ്പ്, കുടുംബശ്രീ, അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് അപ്പർ പ്രൈമറി സ്കൂൾ പ്രവേശന ഉത്സവത്തിന് ഒരുങ്ങിയത്. അണുവിമുക്ത സജ്ജീകരണങ്ങൾക്ക് പുറമെ ശലഭോദ്യാനവും ബയോ ഡൈവേഴ്സിറ്റി പാർക്കും ഇവിടെ കുട്ടികളെ സ്വീകരിക്കും.\"\"


225 വിദ്യാർത്ഥികൾ എത്തുന്ന ഇൻഫെന്റ് ജീസസ് സ്കൂളിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഓരോ നിലയിലും പ്രത്യേകം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.സാനിറ്റൈസർ, തെർമോസ്കാനർ, പൾസ് ഓക്സി മീറ്റർ തുടങ്ങിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളും വിദ്യാലയങ്ങളിൽ സജ്ജമാണ്.

മാതൃകാപരമായ മുന്നൊരുക്കങ്ങളാണ് ജില്ലയിലെ സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡെവിസ് മാസ്റ്റർ പറഞ്ഞു. കോവിഡ് കാലഘട്ടം കുട്ടികളിൽ വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഇടപെടാൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് സന്ദർശന വേളയിൽ കലക്ടർ പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, ഡി ഇ ഒ പി വി മനോജ്‌കുമാർ, തൃശൂർ ഈസ്റ്റ്‌ എ ഇ ഒ പി കെ ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration