Tuesday, April 23, 2024
 
 
⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
News

ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി മേഖലയിൽ പൈതൃകനടത്തം – 31ന്

27 October 2021 08:25 PM

പൈതൃക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകളിലേക്ക് ഫോർട്ടുകൊച്ചി – മട്ടാഞ്ചേരി മേഖലയെ വീണ്ടെടുക്കുന്നതിനുള്ള വലിയൊരു പരിശ്രമത്തിന് തുടക്കം കുറിക്കുകയാണ്. പൈതൃക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ പരിഹാര നടപടികള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഒക്ടോബർ 31 ഞായറാഴ്ച്ച രാവിലെ 7.30 മുതൽ ഈ മേഖലയിലെ പ്രധാനകേന്ദ്രങ്ങളെ സ്പർശിച്ച് സംഘടിപ്പിക്കുന്ന പൈതൃക നടത്തത്തില്‍ പങ്കാളികളാകാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഫോക് ലോർ തീയേറ്റര്‍ സമുച്ചയത്തില്‍ നിന്നും രാവിലെ 7.30ന് പൈതൃക നടത്തം ആരംഭിക്കും.


ഫോർട്ടുകൊച്ചി സബ് കളക്ടര്‍ ശ്രീ. പി. വിഷ്ണുരാജ് നൽകുന്ന വിവരണത്തിനു ശേഷമാണ് നടത്തം ആരംഭിക്കുക. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും വിവിധ കേന്ദ്രങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവരശേഖരണം നടത്തുകയും, ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയാറാക്കുകയുമാണ് പൈതൃക നടത്തത്തിന്‍റെ ലക്ഷ്യം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൈതൃക മേഖലയിലൂടെയുള്ള സഞ്ചാരം ആസൂത്രണം ചെയ്തിരിക്കുന്നത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പരിഹാരമാർഗങ്ങള്‍, മുഖ്യപങ്ക് വഹിക്കേണ്ട സർക്കാര്‍ വകുപ്പുകളും ഏജന്‍സികളും, വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എന്നിവ നിശ്ചിത മാതൃകയിൽ തയാറാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റിൽ ഓരോ സംഘവും രേഖപ്പെടുത്തും.


പൈതൃക നഗരി നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവരുടെ ഏകോപനത്തിലൂടെ പരിഹരിക്കുന്നതിനുള്ള സംരംഭത്തിന്‍റെ ആദ്യപടിയാണിത്. കോവിഡാനന്തര കാലഘട്ടത്തിൽ പൈതൃക ടൂറിസത്തെ സർവപ്രതാപത്തോടെയും വീണ്ടെടുക്കാനുള്ള ദൗത്യത്തിന്‍റെ മുന്നൊരുക്കമാണ് ഈ പദ്ധതി. കഴിഞ്ഞ‌ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ അധ്യക്ഷതയില്‍ ഫോർട്ടുകൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികളുടെ ഭാഗമായി കൂടിയാണ് ഈ പൈതൃക നടത്തം ആസൂത്രണം ചെയ്തിരിക്കുന്നത്.


പൈതൃക നടത്തത്തിൽ പങ്കെടുക്കുന്ന സംഘങ്ങള്‍ക്ക് കൗണ്‍സിലർമാ‍ർ നേതൃത്വം നൽകും. ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍, ടൂറിസം സംഘടനാ പ്രതിനിധികള്‍, ടൂര്‍ ഗൈഡുകള്‍, ഓട്ടോ, ടാക്സി ഓപ്പറേറ്റ‍ർമാര്‍, കച്ചവടക്കാര്‍ തുടങ്ങി ഈ മേഖലയുടെ ഉന്നമനത്തില്‍ തല്‍പ്പരരായ എല്ലാവരേയും പൈതൃക നടത്തത്തില്‍ പങ്കാളികളാക്കാനാണ് ശ്രമം. ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനായുള്ള ദൗത്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കട്ടെ…..


വരൂ, ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനായി നമുക്കെല്ലാവർക്കും ഒപ്പം നടക്കാം …..


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration