സംസ്ഥാനത്ത് 19 ഹോട്ട്സ്പോട്ടുകള്‍ കൂടി
സംസ്ഥാനത്ത് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍കൂടി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 652 ആയി. പത്തൊന്‍പത് പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി.
പുതിയ ഹോട്ട്സ്പോട്ടുകള്‍
തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 7,006 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 1,050 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.