Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു

25 September 2021 10:30 PM

തൃശൂർ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ആരംഭിച്ച ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവ്വഹിച്ചത്. ജില്ലയിലെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുകളുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങളാണ് ഫോറൻസിക് ലാബിൽ ഒരുക്കിയിട്ടുള്ളത്. സാധാരണ റീജിയണൽ ഫോറൻസിക് ലാബുകളിലും സംസ്ഥാന ഫോറൻസിക് ലാബുകളിലുമുള്ള സൗകര്യത്തേക്കാൾ ലഘു സംവിധാനങ്ങളായിരിക്കും ഇവിടെ ഉണ്ടാവുക. ഇരിങ്ങാലക്കുടയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ വരവോടെ തൃശൂർ റീജിയണൽ ഫോറൻസിക് ലാബിലെ ഫോറൻസിക് കേസുകളാൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാനാകും. കൂടാതെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകളിൽ കണ്ടെത്തുന്ന തൊണ്ടിമുതലുകൾ ഇരിങ്ങാലക്കുടയിൽ തന്നെ പരിശോധിക്കാനാകും. ലാബിലെ ഉപകരണങ്ങൾ വാങ്ങുന്നതിനും ഫോറൻസിക് ലാബിൻ്റെ ക്രമീകരണത്തിനുമായി 1.5 കോടി രൂപയാണ് ചെലവഴിച്ചത്. നിലവിൽ തൃശൂർ ഉൾപ്പെടെ കൊല്ലം, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഡിസ്ട്രിക്ട് ഫോറൻസിക് സയൻസ് ലബോറട്ടറികൾ ഉള്ളത്. \"\"


ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷൻ സമുച്ചയത്തിൽ ഒന്ന്, രണ്ട് നിലകളിലായാണ് ഫോറൻസിക് സയൻസ് ലാബ് സംവിധാനമുള്ളത്. 3000 ചതുരശ്ര വിസ്തീർണത്തിൽ ക്രമീകരിച്ച ലാബിൽ കെമിസ്ട്രി ഡിവിഷൻ, ഫിസിക്സ് ഡിവിഷൻ, ബയോളജി ഡിവിഷൻ എന്നിങ്ങനെ മൂന്ന് ഡിവിഷനുകൾ ഉണ്ട്. മൂന്ന് ഡിവിഷനുകളിലായി നിലവിൽ 6 താൽക്കാലിക സയിൻ്റിസ്റ്റ് ഓഫീസർമാരാണുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പി എസ് സി വഴിയുള്ള സ്ഥിര നിയമനം നടത്തും. തൊണ്ടിമുതലുകൾ പരിശോധിക്കുന്നതിന് അൾട്രാ യുവി സ്പെക്ട്രോഫോട്ടോ മീറ്റർ, ബിഒഡി ഇൻക്യുബേറ്റർ, ഡെൻസിറ്റി ഗ്രാഡിയൻ്റ്‌, സ്റ്റീരിയോ സൂം മൈക്രോസ്കോപ്, ബൈനോകുല്ലർ മൈക്രോസ്കോപ്, ഫ്യൂമ്ഡ് ഹുഡ്, ഇലക്ട്രിക് ഓവൻ തുടങ്ങിയ ഉപകരണങ്ങൾ ആണ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഉള്ളത്. ഓൺലൈനായി നടന്ന ചടങ്ങിൽ ഡിജിപി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ പി ടി ജോർജ്, വാർഡ് കൗൺസിലർ എം ആർ ഷാജി, തൃശൂർ റൂറൽ എസ്പി ജി പൂങ്കുഴലി, തൃശൂർ റേഞ്ച് ഫോറൻസിക് സയൻസ് ലാബ് ജോയിൻ്റ് ഡയറക്ടർ സുലൈഖ, തൃശൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബ് അസിസ്റ്റൻ്റ് ഡയറക്ടർ റസാഖ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി സി ബിജുകുമാർ, ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ് പി സുധീരൻ, ഇരിഞ്ഞാലക്കുട സൈബർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി കെ പത്മരാജൻ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration