Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

കാര്‍ഷിക മേഖലയെ ഗൗരവമായി കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ബാധിക്കും

25 September 2021 10:15 PM

കാര്‍ഷിക മേഖലയെ ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയില്‍ പുതിയ ഗവേഷണങ്ങളുണ്ടാകണം. അതിന്റെ ഫലം മണ്ണില്‍ പ്രതിഫലിക്കണം. കാര്‍ഷികമേഖലയുടെ വികസനത്തിന് ശാസ്ത്രലോകം അനിവാര്യമാണെന്നും കേരള കാര്‍ഷിക സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിമന്ത്രി പറഞ്ഞു.

കഴിഞ്ഞ അമ്പത് വര്‍ഷത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഒരുപാട് മുന്നേറ്റം നടത്തി. അതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ആദരപൂര്‍വം സ്മരിക്കുന്നു. കേരളത്തിലെ ഓരോകര്‍ഷകനും കാര്‍ഷിക സര്‍വകലാശാല ഒരു ബലമായി നില്‍ക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിക്കാരന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയണം. കൃഷികൊണ്ട് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയണം. ഇതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ കൂട്ടായശ്രമം വേണമെന്നും കൃഷിമന്ത്രി പറഞ്ഞു. വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല സി അച്യുതമേനോന്‍ ബ്ലോക്ക് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനായി. ഒരു ജില്ല ഒരു ഉല്‍പന്നം – പഠന റിപ്പോര്‍ട്ട്, കേരളത്തിലെ സസ്യ ജനിതക സംരക്ഷകര്‍, അഞ്ച് ദശാബ്ദ കാലത്തെ ഗവേഷണ സംഭാവനകള്‍, തോട്ട സുഗന്ധ വിള വകുപ്പിന്റെ അമ്പത് വര്‍ഷത്തെ ഗവേഷണ സമാഹാരം, സംയോജിത കൃഷിയെക്കുറിച്ചുള്ള മാന്വല്‍, ചെറുധാന്യങ്ങള്‍ – കൃഷിയും മൂല്യ വര്‍ധനവും എന്നീ പുസ്തകങ്ങളും മന്ത്രിമാര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. വാക്സിന്‍ ചാലഞ്ചിലേക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാല കുടുംബത്തിന്റെ സംഭാവനയായ 25 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ കൈമാറി.\"\"


ഇതോടൊപ്പം ഐ.സി.എ.ആറിന്റെ ധനസഹായത്തോടെ പൂര്‍ത്തിയാക്കിയ വെളളാനിക്കര മെയിന്‍ ക്യാമ്പസിലുളള ഫാക്കല്‍റ്റി ഗസ്റ്റ് ഹൗസിന്റെ രണ്ട്, മൂന്ന് നിലകളുടെ ഉദ്ഘാടനം, മൈക്രോ റൈസോം സാങ്കേതിക വിദ്യ – ഇഞ്ചി നടീല്‍ വസ്തുക്കളുടെ വിതരണം, വിയറ്റ്‌നാം മോഡല്‍ കുരുമുളക് കൃഷി പ്രദര്‍ശനത്തോട്ടം ഉദ്ഘാടനം, വാഴയിലെ മാക്രോപ്രൊപ്പഗേഷന്‍ ഉല്‍പാദന യൂണിറ്റുകൾ,സംരംഭകത്വ വികസന കേന്ദ്രം, പഠന ഗവേഷണത്തിനായി ഇലക്ട്രോണിക്‌സ് വര്‍ക് സ്പേസ് അക്കൗണ്ടുകള്‍ എന്നിവയുടെ ഉദ്ഘാടനം, മലയാളത്തിലുള്ള കാര്‍ഷിക സര്‍വ്വകലാശാല വെബ്‌സൈറ്റ് പ്രകാശനം എന്നിവയും കൃഷിമന്ത്രി നിര്‍വഹിച്ചു.കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രമുഖ കര്‍ഷക സ്വപ്ന സിബി കല്ലിങ്കല്‍ മഹനീയ സാന്നിധ്യമായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എസ് ഷിനോജ്, സോഫി സോജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ എ സക്കീര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.


Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration