Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു
News

ഇത് നെന്മണിക്കര മോഡല്‍, ശ്യാമയ്ക്കും സിനിക്കും പി എം യുവ യോജന പുരസ്‌കാരം

23 September 2021 08:45 PM

പി എം യുവയോജന പുരസ്‌ക്കാര നിറവില്‍ നെന്‍മണിക്കര ഗ്രാമപഞ്ചായത്ത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നെന്മണിക്കര സി ഡി എസ് അംഗങ്ങളായ ശ്യാമ സുരേഷ്, സിനി നിധിന്‍ എന്നിവരാണ് സംരംഭക പുരസ്‌കാരം നേടി ജില്ലയുടെ അഭിമാനമായത്. ശ്യാമാ സുരേഷിന് ലക്ഷ്മി ജ്യൂട്ട് ബാഗ് എന്ന സംരംഭത്തിന് മികച്ച പുതിയ സംരംഭത്തിനുള്ള പുരസ്‌ക്കാരവും സിനി നിഥിന്‍ തന്റെ നവനീതം ബേക് ഹൗസ് എന്ന സംരംഭത്തിന് പ്രത്യേക ജൂറി പരാമര്‍ശവും നേടി. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി യുവയോജന പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങില്‍ തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററാണ് മികച്ച സംരംഭകരെ പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ സംസ്ഥാന നിര്‍വഹണ ഏജന്‍സി കുടുംബശ്രീയാണ്.


എം ബി എ ബിരുദധാരിയായ ശ്യാമ പ്രൈവറ്റ് സ്‌കൂളിലെ അധ്യാപികയാണ്. തന്റെ കയ്യിലുള്ള 23,000 രൂപയും എസ് വി ഇ പി വിഹിതമായ 40,000 രൂപയും വിനിയോഗിച്ച് 2019 ലാണ് ശ്യാമ ജൂട്ട് കൊണ്ട് അതിമനോഹരമായ ബാഗുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. പിന്നീട് ആവശ്യക്കാര്‍ ഏറിയപ്പോള്‍ തുണി കൊണ്ടും ബാഗുകള്‍ നിര്‍മിച്ചു. 6 വ്യത്യസ്ത തരത്തില്‍ ഉണ്ടാക്കുന്ന ബാഗുകള്‍ക്ക് 50 രൂപ മുതല്‍ 400 രൂപ വരെയാണ് വില. സി ആര്‍ പി ഇ പി (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍) യുടെ മാര്‍ക്കറ്റിങ് പിന്തുണയും ശ്യാമക്കുണ്ട്. ഇപ്പോള്‍ 5 വനിതകള്‍ കൂടി ശ്യാമയുടെ യൂണിറ്റില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്. കുടുംബശ്രീ മേളകളിലും മറ്റ് വകുപ്പുകളുടെ കരകൗശലമേളകളിലും ശ്യാമയുടെ ജ്യൂട്ട് ബാഗുകള്‍ക്ക് സ്ഥാനമുണ്ട്. കണ്ണൂരില്‍ നടത്തിയ സരസ് മേളയിലും, തിരുവനന്തപുരം ഹരിത മിഷന്‍, എറണാകുളം ഫിഷറീസ് വകുപ്പ്, കാര്‍ഷിക മേളകളിലും ശ്യാമ പങ്കെടുത്തിട്ടുണ്ട്. കെ കെ രാമചന്ദ്രന്‍ എംഎല്‍ എ വീട്ടിലെത്തി ശ്യാമയെ അനുമോദിച്ചു.\"\"


ഇതേ പഞ്ചായത്തിലെ സി ഡി എസ് അംഗമായ സിനി നിധിന് മികച്ച സ്‌കെയില്‍ അപ് സംരംഭത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് ലഭിച്ചത്.

പുതു രുചികളില്‍ വ്യത്യസ്തമാര്‍ന്ന കേക്കുകളുമായി എത്തുന്ന നവനീതം ബേക്ക്സ് എന്ന സംരംഭത്തിനാണ് അംഗീകാരം. യാദൃശ്ചികമായി കണ്ട കൂട്ടുകാരിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് ഹോം മെയ്ഡ് കേക്ക് എന്ന ആശയം സിനിയുടെ ഉള്ളിലെത്തിച്ചത്. സ്വന്തമായി വീട്ടില്‍ തന്നെ ഒരു കേക്ക് യൂണിറ്റ് എന്ന ആശയം പറഞ്ഞു നല്‍കിയതാകട്ടെ കുടുംബശ്രീയും. യൂണിറ്റിന് വേണ്ട ബാങ്ക് വായ്പ്പകളും മറ്റും പി എം യുവ യോജന പരിചയപ്പെടുത്തി. കൂടാതെ കൊടകര ബ്ലോക്ക് എസ് വി ഇ പി അംഗങ്ങളുടെയും നെന്മണിക്കര സി ഡി എസിന്റെ പിന്തുണ കൂടി ആയപ്പോള്‍ നവനീതം ബേക്ക് ഹൗസ് പിറവിയെടുത്തു. ഉപഭോക്താവിന്റെ താല്‍പര്യത്തിനനുസരിച്ച് അവര്‍ പറയുന്ന രൂപത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകള്‍ ഒട്ടും മായം ചേര്‍ക്കാതെ വൃത്തിയോടെയും പുതുമയോടെയും ബേക്ക് ചെയ്ത് നല്‍കുന്നു. കേക്കുകള്‍ക്ക് പുറമേ പിസ, ബര്‍ഗര്‍, സാന്‍വിച്ച് തുടങ്ങിയവയും കൂടി ഉള്‍പ്പെടുത്തി നവനീതം ബേക്ക് ഹൗസ് യൂണിറ്റിനെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സിനി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration