Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ദേശീയ ശ്രദ്ധപിടിച്ചുപറ്റി ഗുരുവായൂരിന്റെ നഗര വികസന മാതൃക

22 September 2021 09:10 PM

തൃശ്ശൂർ: കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ ‘ആസാദി കാ അമൃത്’ മഹോത്സവത്തില്‍ നഗര വികസന പദ്ധതികളെ പരിചയപ്പെടുത്താന്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് ക്ഷണം. നഗരവികസന പദ്ധതികളില്‍ മാതൃകാപരമായ മുന്നേറ്റം കൈവരിച്ച ദേശീയശ്രദ്ധ ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പരിപാടിയിലേക്കാണ് ക്ഷേത്രനഗരിയും ക്ഷണിക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭയും കൊച്ചി കോര്‍പറേഷനുമാണ് പദ്ധതി വിശദീകരണത്തിനായി കേന്ദ്രം തിരഞ്ഞെടുത്തവ.


ഗുരുവായൂരില്‍ ഇതുവരെ 133.845 കോടി രൂപയുടെ അമൃത് പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നഗര വികസനത്തിനായി നടപ്പിലാക്കിവരുന്ന അമൃത് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് ആറ് കോര്‍പ്പറേഷനുകളും പാലക്കാട്, ആലപ്പുഴ, ഗുരുവായൂര്‍ നഗരസഭകള്‍ ഉള്‍പ്പടെ 9 അമൃത് നഗരങ്ങളാണുള്ളത്. ഗുരുവായൂര്‍ നഗരസഭയില്‍ 33 അമൃത് പദ്ധതികളിലായി 218.3 കോടിയുടെ വികസന പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. സമഗ്ര കുടിവെള്ള പദ്ധതി, സീവറേജ് /സെപ്‌റ്റേജ് മാനേജ്‌മെന്റ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, ഗ്രീന്‍ സ്‌പേസ് ആന്റ് പാര്‍ക്ക് എന്നിങ്ങനെ അഞ്ച് സെക്ടറുകളിലാണ് പദ്ധതികള്‍. കൂടാതെ നഗരസഭകളുടെ കാര്യശേഷി വികസനവും റീഫോസും പദ്ധതിയുടെ ഭാഗമാണ്. 150.88 കോടിയുടെ 6 പദ്ധതികള്‍ കേരള വാട്ടര്‍ അതോറിറ്റി 67.44 കോടിയുടെ 28 പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് ഗുരുവായൂര്‍ നഗരസഭയുമാണ്.\"\"


കരുവന്നൂര്‍ പുഴയിലെ അനുബന്ധ പ്രവൃത്തികള്‍, കരുവന്നൂരില്‍ നിന്നും ഗുരുവായൂര്‍ ശുദ്ധീകരണശാല വരെയുള്ള പൈപ്പ് സ്ഥാപിക്കല്‍, കോട്ടപ്പടി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് ഗുരുവായൂരിലെ മൂന്ന് സോണിലേക്കുള്ള പമ്പിങ് മെയിന്‍ സ്ഥാപിക്കല്‍, ടാങ്ക് നിര്‍മാണം, പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ എന്നീ മൂന്ന് സോണുകളിലേക്കുള്ള ഡിസ്ട്രിബ്യൂഷന്‍ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയവയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍.


നഗരസഭയുടെ ഗ്രീന്‍ സ്‌പേസ് ആന്റ് പാര്‍ക്ക് പദ്ധതിയില്‍ ഭഗത് സിംഗ് ഗ്രൗണ്ട്, പൂക്കോട് സാംസ്‌കാരികനിലയം ഗ്രൗണ്ട്, ബ്രഹ്‌മകുളം പാര്‍ക്ക്, പൂക്കോട് പാര്‍ക്ക്, ചൂല്‍പ്പുറം പാര്‍ക്ക്, ചാവക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ 6 പാര്‍ക്കുകള്‍ക്കാണ് 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. കൂടാതെ 7 കുളങ്ങളുടെ നവീകരണത്തിനായി 10 കോടി രൂപയും ലഭിച്ചു. ഇതില്‍ തരകന്‍ ലാസര്‍ കുളത്തിലെ 95 ശതമാനം നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലക്‌നൗവില്‍ നടക്കുന്ന അമൃത് പ്രദര്‍ശനത്തില്‍ ക്ഷേത്രനഗരിയില്‍ നടപ്പിലാക്കിയ അമൃത് വികസന പദ്ധതികളുടെ വിവരങ്ങളാണ് പ്രദര്‍ശിപ്പിക്കുക.


നടപ്പാതകളുടെ നിര്‍മാണം, കാനകള്‍, ഓട സംവിധാനം, ടെമ്പിള്‍ സര്‍ക്യൂട്ട്, കുളം സംരക്ഷണം, പാര്‍ക്ക്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഡോക്യുമെന്റ് ചെയ്യുന്നതിന് നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം ഗുരുവായൂരില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 27, 28, 29 തീയതികളിലായാണ് പ്രദര്‍ശനം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration