Wednesday, April 24, 2024
 
 
⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക്
News

തീരം തുടച്ച് പൊലീസും നാട്ടുകാരും

19 September 2021 08:50 PM

കോസ്റ്റൽ പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച് ക്ലീൻ. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിന്റെ തീരം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളിൽ നിന്ന് വിമുക്തമാക്കാനാണ് കോസ്റ്റൽ പൊലീസും നാട്ടുകാരും കൈകോർത്തത്.


അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ‘ഓപ്പറേഷൻ ബ്ലൂ ബീറ്റ്- 202l’ മിഷൻ്റെ ഭാഗമായാണ് അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ഓപറേഷന്‍ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.മാലിന്യം വൃത്തിയാക്കാൻ  അവധിദിനമായ ഞായറാഴ്ച അതിരാവിലെ മുതൽ എറിയാട് ഗ്രാമപഞ്ചായത്ത്, മുസിരിസ് പൈതൃക പദ്ധതി, കടലോര ജാഗ്രത സമിതി, കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നാട്ടുകാർ സംഘടിച്ച്  ശുചീകരിക്കുകയായിരുന്നു. പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെയും, ജനപ്രതിനിധികളുടെയും പൂർണ പിന്തുണയും സഹകരണവും കൂടിയായപ്പോൾ കടൽത്തീരത്ത് നിന്ന് ശേഖരിച്ചത് 86 ചാക്ക് മാലിന്യമാണ്. രാവിലെ 8 മണി മുതല്‍ 11 വരെ നടത്തിയ ശുചീകരണത്തിൽ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുനയ്ക്കൽ ബീച്ചിൽ നിന്നും ചപ്പുചവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകൾ, വലകൾ തുടങ്ങി പലതരം മാലിന്യങ്ങളാണ് കണ്ടെത്തിയത്. ഇവ 86 ട്രാഷ് ബാഗുകളിലായി ശേഖരിച്ച് എറിയാട് ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ യൂണിറ്റിൽ എത്തിച്ചു. \"\"


കടൽ ലോലമായ ആവാസവ്യവസ്ഥയുള്ള പ്രദേശമാണെന്നും കടലിലേക്ക് എറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യങ്ങൾ ഭക്ഷിക്കുക വഴി മനുഷ്യനിലേക്ക് തിരിച്ചെത്തുന്ന സ്ഥിതിവിശേഷം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന്  ശുചീകരണ പരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത ചിത്രകാരൻ ഡാവിൻഞ്ചി സുരേഷ് മുഖ്യഥിതിയായി. കോസ്റ്റൽ ഇൻസ്പെക്ടർ ബിനു സി ഓപ്പറേഷൻ ബ്ലൂ ബീറ്റ് 2021 പദ്ധതിയുടെ പാരിസ്ഥിതിക കാഴ്ചപ്പാട് വിശദീകരിച്ചു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ മിഥുൻ  സി ശേഖർ, ഫിഷറീസ് ഇൻസ്പെക്ടർ അൻസൽ, കടലോര ജാഗ്രത സമിതി കോ-ഓർഡിനേറ്റർ അഷറഫ് പൂവ്വത്തിങ്കൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം സുമിത ഷാജി, കോസ്റ്റൽ എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐ ഷിനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എൻ പ്രശാന്ത് കുമാർ, വളണ്ടിയർ അഷ്ക്കർ എന്നിവർ ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration