സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്; രണ്ട് പേര് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 35 കൊല്ലം 11 ആലപ്പുഴ 15 തൃശ്ശൂര്‍ 14 കണ്ണൂര്‍ 11 എറണാകുളം 25 തിരുവനന്തപുരം 7 പാലക്കാട് 8 കോട്ടയം 6 കോഴിക്കോട് 15 കാസര്‍കോട് 6 പത്തനംതിട്ട 26 ഇടുക്കി 6 വയനാട് 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. കോവിഡ് മൂലം രണ്ട് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജില്‍ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. വിവിധ ജില്ലകളിലായി 167 പേര് ഇന്ന് രോഗമുക്തി നേടി.
തിരുവനന്തപുരം 7 കൊല്ലം 10 പത്തനംതിട്ട 27 ആലപ്പുഴ 7 കോട്ടയം 11 എറണാകുളം 16 തൃശ്ശൂര്‍ 16 പാലക്കാട് 33 മലപ്പുറം 13 കോഴിക്കോട് 5 കണ്ണൂര്‍ 10 കാസര്‍കോട് 12 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള വിവരം. ജില്ലാ അതിര്‍ത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി സമ്മതിക്കില്ലെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ന് 384 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 204052 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്.