Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കാം

16 September 2021 05:20 PM


പാലക്കാട്: മുസ്ലിം, ക്രിസ്ത്യന്, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന് എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്പെടുന്ന വിധവകള്, വിവാഹബന്ധം വേര്പ്പെട്ടവര്, ഉപേക്ഷിക്കപ്പെട്ടവര് എന്നിവര്ക്ക് ഭവന നിര്മ്മാണ പദ്ധതിയില് ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന് അപേക്ഷിക്കാം. ശരിയായ ജനലുകള്, വാതിലുകള്, മേല്ക്കൂര, ഫ്‌ലോറിങ്, ഫിനിഷിംഗ്, പ്ലംബിങ്, സാനിറ്റേഷന്, ഇലക്ട്രിഫിക്കേഷന് എന്നിവ ഇല്ലാത്ത വീടുകള്ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്കുന്നത്.


ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ/ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്ണ്ണം 1200 സ്‌ക്വയര്ഫീറ്റ് കവിയരുത്. അപേക്ഷക ഏക വരുമാനദായക ആയിരിക്കണം. ബിപിഎല് കുടുംബത്തിനു മുന്ഗണന. അപേക്ഷകയ്‌ക്കോ മക്കള്ക്കോ ശാരീരിക മാനസിക വെല്ലുവിളികള്നേരിടുന്നവര്, പെണ്കുട്ടികള് മാത്രമുള്ള അപേക്ഷക തുടങ്ങിയവര്ക്ക് മുന്ഗണന നല്കും.




സര്ക്കാര് /അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങളില് സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്, സര്ക്കാരില് നിന്നോ സമാന ഏജന്സികളില്നിന്ന് നിന്നോ ഇതിനു മുന്പ് പത്തുവര്ഷത്തിനുള്ളില് ഭവന നിര്മാണത്തിന് സഹായം ലഭിച്ചവര് അപേക്ഷിക്കേണ്ടതില്ല.


വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2021 – 22 സാമ്പത്തികവര്ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത് പകര്പ്പ്, റേഷന് കാര്ഡിന്റെ പകര്പ്പ്, തദേശ സ്വയംഭരണ സ്ഥാപനത്തില് നിന്ന് ലഭിക്കുന്ന സ്ഥിരതാമസ സര്ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള് അപേക്ഷയോടൊപ്പം നല്കണം.


പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾ അതാത് ജില്ലാ കളക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ സെക്ഷനില് നേരിട്ടോ, ഡെപ്യൂട്ടി കളക്ടര് (ജനറല്), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില് അതത് ജില്ലാ കളക്ടറേറ്റില് തപാല് മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാഫോറം www.minoritywelfare.kerala.gov.in ല് ലഭിക്കും. അവസാന തീയതി സെപ്റ്റംബര് 30.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration