Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടേയും ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

15 September 2021 12:45 AM

നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 8 സ്‌കൂള്‍ കെട്ടിടങ്ങളുടെയും 5 ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബി, നബാര്‍ഡ്, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.


ഏഴ് വിദ്യാലയങ്ങള്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ വീതമാണ് ചെലവഴിച്ചത്. ഒരു വിദ്യാലയം പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്. കിഫ്ബി പദ്ധതിയില്‍ ഒരു കോടി രൂപ വീതം ചെലവഴിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 9 വിദ്യാലയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും 5 വിദ്യാലയങ്ങളിലെ നവീകരിച്ച ലാബിന്റെയും ഒരു വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

\"\"


ജി.എച്ച്.എസ്.എസ് ചെറുവാടി, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍, ജി.വി.എച്ച്.എസ്.എസ് അത്തോളി, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി, ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, ജി.വി.എച്ച്.എസ്.എസ് പയ്യോളി, ജി.എച്ച്.എസ്.എസ് പൂനൂര്‍ എന്നിവയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം നിർവ്വഹിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍. പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് അഴിയൂര്‍ ജി.എം.ജെ.ബി.എസിൽ കെട്ടിടം

നിര്‍മിച്ചത്.


ആര്‍.ഇ.സി.ജി.എച്ച്.എസ്.എസ് ചാത്തമംഗലം, ജി.എച്ച്.എസ്.എസ് പുതുപ്പാടി, ജി.എച്ച്.എസ്.എസ് പയിമ്പ്ര, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് കുറ്റ്യാടി സ്‌കൂളുകളിലെ നവീകരിച്ച ലാബും ജി.എച്ച്.എസ്.എസ് കല്ലാച്ചിയിലെ നവീകരിച്ച ലൈബ്രറിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.


ജി.എച്ച്.എസ്.എസ് ആവളകുട്ടോത്ത്, ജി.യു.പി.എസ് ഉണ്ണികുളം, ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി, ജി.ബി.എച്ച്.എസ്.എസ് പറയഞ്ചേരി, ജി.യു.പി.എസ് നടുവട്ടം, ജി.യു.പി.എസ് മണാശ്ശേരി, ജി.എച്ച്.എസ്.എസ് ചോറോട്, ജി.എച്ച്.എസ്.എസ് അഴിയൂര്‍, ജി.എസ്.എച്ച്.എസ്.എസ് മേപ്പയില്‍ എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.


പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി.

തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ നേരിട്ടും മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ് , ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി എന്നിവർ ഓൺലൈനായും ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration