Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

തീരദേശവാസികൾക്ക് സുരക്ഷിത ഭവനങ്ങൾ

11 September 2021 06:45 PM

കടലേറ്റഭീഷണിയും വെള്ളപ്പൊക്കവും ഭയക്കാതെ തീരദേശവാസികൾക്ക് ഇനി സുരക്ഷിത ഭവനങ്ങളിൽ അന്തിയുറങ്ങാം. തീരദേശമേഖലയിലെ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗത്തെയും പുനരധിവസിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി വഴിയാണ് സുരക്ഷിത ഭവനങ്ങൾ ഒരുങ്ങിയത്. തൃശൂരിൽ പദ്ധതി മുഖേന 93 ഗുണഭോക്താക്കൾക്കാണ് ഭവനങ്ങൾ ലഭിച്ചത്. അതിൽ 53 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് സെപ്റ്റംബർ 16ന് നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയും ഉൾപ്പെടെ 2450 കോടി രൂപയാണ് പുനർഗേഹം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കടൽക്ഷോഭം നേരിടുന്ന പ്രദേശവാസികൾക്ക് വ്യക്തിഗത ഭവനങ്ങൾക്കുള്ള സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനും വീടും സ്ഥലവും ഒരുമിച്ച് വാങ്ങുന്നതിനുമായി 10 ലക്ഷം രൂപ ധനസഹായം പുനർഗേഹം പദ്ധതി വഴി നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഭവന നിർമാണം പൂർത്തീകരിച്ച 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും താക്കോൽദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 16ന് വൈകുന്നേരം നാലുമണിക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. \"\"


തൃശൂർ ജില്ലയിൽ പുനർഗേഹം പദ്ധതി വഴി പുനരധിവസിപ്പിക്കുന്നതിനുള്ള സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ട 939 ഗുണഭോക്താക്കളാണ് നിലവിലുള്ളത്. ഇതിൽ 435 കുടുംബങ്ങളാണ് മാറിതാമസിക്കാൻ സമ്മതം അറിയിച്ചത്. 235 ഗുണഭോക്താക്കൾ സ്വന്തം നിലയിൽ കണ്ടെത്തിയ ഭൂമി വില നിശ്ചയിക്കുകയും ഇതിൽ 196 പേരുടെ ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു. ജില്ലയിൽ 93 ഗുണഭോക്താക്കളുടെ ഭവന നിർമാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 103 ഗുണഭോക്താക്കളുടെ ഭവന നിർമാണം പുരോഗമിക്കുകയാണ്. ജില്ലയിൽ ഇതുവരെ പുനർഗേഹം പദ്ധതിക്കായി 1643 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ 316 ഗുണഭോക്താക്കളാണ് മാറിതാമസിക്കാൻ തയ്യാറായിട്ടുള്ളത്. ഇതിൽ 193 പേരുടെ ഭൂമി വില നിശ്ചയിക്കുകയും 154 പേരുടെ ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു. 83 ഗുണഭോക്താക്കളുടെ ഭവന നിർമാണം പൂർത്തീകരിച്ചു. മണലൂർ നിയോജക മണ്ഡലത്തിൽ പദ്ധതിപ്രകാരം മാറിതാമസിക്കാൻ തയ്യാറായിട്ടുള്ള 39 ഗുണഭോക്താക്കളിൽ 18 പേരുടെ ഭൂമി വില നിശ്ചയിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പദ്ധതിപ്രകാരം മാറിതാമസിക്കാൻ തയ്യാറായിട്ടുള്ള 80 പേരിൽ 24 ഗുണഭോക്താക്കളുടെ ഭൂവില നിശ്ചയിക്കുകയും ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു. 5 പേരുടെ ഭവനനിർമാണമാണ് കഴിഞ്ഞിട്ടുള്ളത്. നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ ഭവന നിർമാണം പൂർത്തീകരിച്ച 43 ഗുണഭോക്താക്കളുടെയും മണലൂർ, ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ അഞ്ച് വീതം ഗുണഭോക്താക്കളുടെയും താക്കോൽദാന ചടങ്ങാണ് നടക്കുന്നത്. സെപ്റ്റംബർ 16ന് മണലൂരിൽ മുരളി പെരുനെല്ലി എംഎൽഎയുടേയും ഗുരുവായൂരിൽ എൻ കെ അക്ബർ എംഎൽഎയുടെയും അധ്യക്ഷതയിലാണ് ചടങ്ങുകൾ നടക്കുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration