Thursday, March 28, 2024
 
 
⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം ⦿ ജില്ലയിൽ 27786 പുതിയ വോട്ടർമാർ
News

മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട്, ശിലാസ്ഥാപനം നിർവഹിച്ചു

04 September 2021 08:10 PM

സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് അലുമിനി രജതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ, ഇ ടി ടൈസൻ മാസ്റ്റർ എം എൽ എ എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും

റീസർവേ ഡിജിറ്റലായി പൂർത്തീകരിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിക്കും. തൃശൂർ മെഡിക്കൽ കോളേജ് അക്കാദമിക – ചികിത്സാ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതായും മന്ത്രി പറഞ്ഞു. \"\"


4 കോടി ചെലവിലാണ് സര്‍ക്കാര്‍ ആശ്വാസ് വാടക വീട് നിർമാണ പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കല്‍ കോളേജിന് സമീപം വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പദ്ധതി ഗുണം ചെയ്യും. ആശ്വാസ് വീടുകളിൽ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ വാടകയ്ക്ക് സൗകര്യം ഒരുക്കാനാകും. മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകാതെ പരിശോധനകള്‍ക്കും മറ്റുമായി കൂടുതല്‍ ദിവസം തങ്ങേണ്ടി വരുന്ന രോഗികള്‍ക്ക് പദ്ധതി സഹായകരമാണ്. ഭീമമായ ചെലവ് കാരണം സാധാരണക്കാര്‍ക്ക്പുറത്ത് റൂമെടുക്കുന്നതിനോ താമസിക്കുന്നതിനോ പലപ്പോഴും സാധിക്കാറില്ല. ഇതിനും പരിഹാരമാവുകയാണ് ആശ്വാസ് ഭവന പദ്ധതി.


ഒറ്റ ബ്ലോക്കില്‍ 2 നിലകളിലായി പണിയുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ 12 ബാത്ത് അറ്റാച്ച്ഡ് സിംഗിള്‍ ബെഡ് റൂമുകളും 24 കിടക്കകളുള്ള ഒരു ഡോര്‍മിറ്ററിയും ഉണ്ടാകും. 75 കിടക്കകള്‍ക്കുള്ള സൗകര്യവുമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍മാണ ചുമതല.ഹൗസിംഗ് കമ്മീഷ്ണർ ദേവിദാസ് എൻ സ്വാഗതവും ഗവമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമനാഥ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, മെഡിക്കൽ കോളേജ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration