Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

തൃശൂർ ജില്ലയില്‍ 16 വിദ്യാലയങ്ങള്‍ കൂടി ഹൈടെക്

02 September 2021 07:55 PM

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയിലൂടെ തൃശൂർ ജില്ലയിലെ 16 വിദ്യാലയങ്ങള്‍ കൂടി ഹൈടെക്. സെപ്തംബര്‍ രണ്ടാം വാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.പുതിയ പത്ത് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മൂന്ന് സ്‌കൂള്‍ ലാബുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ അഞ്ച് കോടി വീതം ചെലവഴിച്ച് ഭൗതിക സൗകര്യം വര്‍ധിപ്പിച്ച ജി വി എച്ച് എസ് എസ് ചാലക്കുടി, ജി എച്ച് എസ് എസ് കടവല്ലൂര്‍,മൂന്ന് കോടി ചെലവിട്ട ജി ജി എച്ച് എസ് എസ്കൊടുങ്ങല്ലൂര്‍, ജി എച്ച് എസ് എസ് പഴയന്നൂര്‍, പ്ലാന്‍ ഫണ്ട് അനുവദിച്ച്ജി എല്‍ പി എസ് കയ്പമംഗലം,ജി എല്‍ പി എസ്അടാട്ട്,ജി എല്‍ പി എസ് വരവൂര്‍, ജി ജി എച്ച് എസ് എസ് ഇരിങ്ങാലക്കുട, ജി എല്‍ പി എസ് ചേലക്കര, ജി എച്ച് എസ് എസ് മരത്തംകോട്,ജി എല്‍ പി എസ് ചെങ്ങാലൂര്‍, ജി എല്‍ പി എസ് പുല്ലൂറ്റ്, ജി ജി എല്‍ പി എസ് വടക്കാഞ്ചേരി, ജി എല്‍ പി എസ്കുറ്റിച്ചിറ, എസ് എസ് കെ ഫണ്ട് ഉപയോഗിച്ചജി എച്ച് എസ് എസ് എരുമപ്പെട്ടി,കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ച ജി എച്ച് എസ് എസ്അഞ്ചേരി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.\"\"

 

ഇത് കൂടാതെ മൂന്ന് ലാബുകള്‍ കൂടി ഉദ്ഘാടനസജ്ജമായിട്ടുണ്ട്. ജി എച്ച് എസ് എസ് നളന്ദ നാട്ടിക, ജി എച്ച് എസ് എസ് വാടാനപ്പള്ളി, ജി എം ബി എച്ച് എസ് തൃശൂര്‍ എന്നീ സ്‌കൂളുകളിലെ ലാബുകളാണ് ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം ജില്ലയിലെ 10 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് കല്ലിടും. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിച്ച ജി എച്ച് എസ് എസ് മച്ചാട്,ജി എച്ച് എസ് എസ് പുത്തന്‍ച്ചിറ,ജി എച്ച് എസ് എസ്അഞ്ചേരി, ജി എം ബി എച്ച് എസ് എസ് കുന്നംകുളം, ജി എല്‍ പി എസ് ചെറുതുരുത്തി,ജി എച്ച് എസ് എസ്കടിക്കാട്,ജി എച്ച് എസ് എസ്കട്ടിലപൂവം, ജി എം എച്ച് എസ് എസ് ചാമക്കാല,ജി എച്ച് എസ് എസ്മണലൂര്‍,ജി വി എച്ച് എസ് എസ് തളിക്കുളം എന്നിവയുടെ നിര്‍മാണം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അറിയിച്ചു.വിവിധ ഫണ്ടുകളിലും പദ്ധതികളിലുമായി ജില്ലയില്‍ പൂര്‍ത്തിയായിവരുന്ന പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കടന്നുവരുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ശാരീരികവും മാനസികവുമായ മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എ മുഹമ്മദ് സിദ്ദിഖ് പറഞ്ഞു.

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration