Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

ആതുര സേവന രംഗത്ത് പുതിയ നേട്ടവുമായി മാള

30 August 2021 10:20 PM

സേവനങ്ങൾ കൂടുതൽ വിപുലമാക്കി മാളയിലെ ആൽഫ പാലിയേറ്റിവ് കെയർ.മുൻ രാജ്യസഭാ എംപി വയലാർ രവിയുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പുതിയ ലിങ്ക് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു.


മാളയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറാൻ ആൽഫ പാലിയേറ്റിവ് കെയർ സെന്ററിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ചികിത്സാ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് കൈത്താങ്ങാങ്ങായി മാറുന്ന ആൽഫ പാലിയേറ്റിവ് കെയർ സംഘടകരെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു.


.\"\"


പുനർജ്ജനി പദ്ധതിയുടെ ഭാഗമായുള്ള ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കെട്ടിട സമർപ്പണവും ലിങ്ക് സെന്റർ കെട്ടിട സമർപ്പണവും ബെന്നി ബെഹനാൻ എം പി നിർവഹിച്ചു.ഫിസിയോതെറാപ്പിക്കായി സെന്ററിൽ വരാൻ സാധിക്കാത്ത ചലനശേഷി പരിമിതപ്പെട്ടവരെ പ്രത്യേക വാഹനത്തിൽ വീട്ടിൽ നിന്നും കൊണ്ട് വന്ന് ഫിസിയോതെറാപ്പിക്ക് ശേഷം തിരികെ വീട്ടിലെത്തിക്കുന്ന ഓജസ് പദ്ധതി പ്രഖ്യാപനവും വാഹന സമർപ്പണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.2014 നവംബർ ഒൻപതിന് വടമയിൽ വാടക കെട്ടിടത്തിലാണ് ആൽഫ കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.കോട്ടമുറിയിൽ ഡോ രാജു വർഗീസ് ചെല്ലക്കുടം, ജോണി ചെല്ലക്കുടം സഹോദരങ്ങൾ സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ കെട്ടിടം പണി പൂർത്തിയാക്കിയിട്ടുള്ളത്. ഫാദർ ജോയ് തട്ടകത്ത് സംഭാവന ചെയ്ത സ്ഥലത്ത് ഡോ രാജു വർഗീസ്, ഓമന വർഗീസ് ദമ്പതികൾ നിർമിച്ചു നൽകിയ കെട്ടിടത്തിലാണ് ഫിസിയോതെറാപ്പി കെട്ടിടം. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽ നാഥ്‌, മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അശോകൻ,ആളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ, ആൽഫ പാലിയേറ്റിവ് കെയർ ചെയർമാൻ കെ എം നൂർദീൻ, മാള ട്രസ്റ്റ്‌ പ്രസിഡന്റ്‌ എ എ അഷറഫ്, സെക്രട്ടറി ഇന്ദിര ശിവരാമൻ, ചീഫ് അഡ്വൈസർ കെ കെ അബ്‌ദുൾ സലാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration