Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

27 August 2021 09:20 PM


പാലക്കാട്: മാലിന്യങ്ങള്ക്ക് ഭാവിയില് ഉണ്ടാകുന്ന മാറ്റങ്ങള് പരിഗണിച്ചുള്ള ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്കുട്ടി പറഞ്ഞു. ചിറ്റൂര് നിയോജകമണ്ഡലത്തിലെ മാലിന്യ സംസ്‌ക്കരണ പുരോഗതി അവലോകനയോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.



നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലെയും അടുക്കള മാലിന്യങ്ങള് ഭക്ഷ്യവസ്തുവാക്കി മാറ്റുന്നതിന് മീന് വളര്ത്തല് ആരംഭിക്കാനും പൊന്തക്കാടുകളിലെ സസ്യങ്ങളുടെ ഇലകളും തണ്ടുകളും വ്യാപകമായി ശേഖരിച്ച് കന്നുകാലികളുടെ ചാണകവും കൂട്ടിചേര്ത്ത് വെര്മി കംപോസ്റ്റ് ഉണ്ടാക്കാനുള്ള പദ്ധതികള് തയ്യാറാക്കണമെന്നും മന്ത്രി നിര്ദ്ദേശിച്ചു. ഈ നിര്ദേശങ്ങള് സംബന്ധിച്ച പദ്ധതികള്ക്ക് രൂപം നല്കാന് കുടുബശ്രീ മിഷന് ജില്ലാ കോ ഓഡിനേറ്റര് കണ്വീനറും ഹരിതകേരളം, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്മാര്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോഡിനേറ്റര് അംഗങ്ങളായും സബ് കമ്മിറ്റി രൂപീകരിക്കാന് നിര്ദേശിച്ചു. പദ്ധതികള് നടപ്പാക്കാന് ഹരിതകേരളം മിഷന് കോഡിനെറ്ററെ ചുമതലപ്പെടുത്തി.



\"\"



ഹരിതകര്മ്മ സേനയെ ഉപയോഗപ്പെടുത്തിയുള്ള വാതില്പ്പടി പാഴ്‌വസ്തു ശേഖരണം, അവ തരം തിരിച്ചുള്ള സംഭരണം, പുനര് ചക്രമണം വഴിയുള്ള ഖരമാലിന്യ സംസ്‌ക്കരണത്തില് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഇനിയും മുന്നേറുണ്ടെന്നും മന്ത്രി യോഗത്തില് വ്യക്തമാക്കി.



ചിറ്റൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, ചിറ്റൂര്– തത്തമംഗലം നഗരസഭാ അധ്യക്ഷ കവിത, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര് , നല്ലേപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ, പൊല്പ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാല ഗംഗാധരന്, ചിറ്റൂര് ബ്ലോക്ക് ബി.ഡി.ഒ ഹമീദ് കുട്ടി, ചിറ്റൂര്– തത്തമംഗലം നഗരസഭാ സെക്രട്ടറി സുഗതകുമാര് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു. കുടുബശ്രീ മിഷന് ജില്ലാ കോഡിനേറ്റര് പി. സെയ്തലവി, ഡെപ്യൂട്ടി ഡയറക്ടര് ഓഫ് പഞ്ചായത്ത് ബെന്നി ജോസഫ്, ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര് വൈ. കല്യാണകൃഷ്ണന്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര് അഭിജിത് എന്നിവര് ചര്ച്ചകള് ക്രോഡീകരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration