രത്തൻ ടാറ്റ വിടവാങ്ങി; അന്ത്യം 86-ാം വയസ്സിൽ മുംബൈയിൽ
ഇന്ത്യയിലെ മുതിർന്ന വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. രത്തൻ ടാറ്റയ്ക്ക് 86 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായതായി വാർത്തകൾ വന്നിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ലോകത്തോട് വിട പറഞ്ഞതായി സ്ഥിരീകരണം വന്നു. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടമാണ്.
ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് രത്തൻ ടാറ്റയാണ് വഹിച്ചത്. രാജ്യത്തിനും സാധാരണക്കാർക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്തിരുന്നു. അതിനാൽ അദ്ദേഹം എന്നും ജനമനസുകളിൽ ഓർമ്മിക്കപ്പെടും. വിശാലമനസ്കനായ രത്തൻ ടാറ്റ, പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ സഹായിക്കാൻ സദാ സന്നദ്ധനായിരുന്നു.