മാരുതി സുസുകി ജിംനിക്ക് 30000 ബുക്കിങ്
ന്യൂഡല്‍ഹി: ഓട്ടോ എക്സ്പോ 2023-ല്‍ ആണ് മാരുതി സുസുകി അവരുടെ ഓഫ് റോഡര്‍ വാഹനമായ ജിംനി 5-ഡോര്‍ പതിപ്പ് അവതരിപ്പിച്ചത്.
ഇതിനുശേഷം ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബുക്കിങ് ആരംഭിച്ചതുമുതല്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. മാരുതി സുസുക്കി ജിംനിക്ക് ഇതുവരെ 30,000 യൂണിറ്റ് ലഭിച്ചതായി കമ്ബനി അറിയിച്ചു.
പെട്രോള്‍-മാനുവല്‍, പെട്രോള്‍-ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മാരുതി സുസുകി ജിംനി എസ്യുവി വില്പനയ്ക്ക് എത്തിക്കുന്നത്. ഇതുവരെ ലഭിച്ച ബുക്കിംഗുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് ഒരുപോലെയാണെന്ന് ഓട്ടോകാര് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, മാരുതി സുസുകി ജിംനിയുടെ ഉല്‍പ്പാദനം ഈ മാസം ആദ്യം ആരംഭിച്ചു, ഇതിനകം 1,000 യൂണിറ്റുകള്‍ നിര്‍മ്മിച്ചതായാണ് റിപ്പോര്‍ട്ട്. ഉല്പാദനം പൂര്‍ത്തിയാക്കിയ കാറുകള്‍ മാരുതി സുസുക്കി ഇപ്പോള്‍ ഡീലര്‍മാര്‍ക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ സെറ്റ് ഡെലിവറികള്‍ ജൂണ്‍ പകുതിയോടെ നടക്കുമെന്നാണ് വിവരം.
മാരുതി സുസുക്കിയുടെ ലൈഫ്സ്റ്റൈല്‍ എസ്യുവിക്കായുള്ള കാത്തിരിപ്പാണ് ജിംനി എസ്യുവിയുടെ വരവോടെ അവസാനമാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കളുടെ നാലാമത്തെ പുതിയ എസ്യുവിയാണ് ജിംനി.
103 bhp കരുത്തും 134 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ജിംനി എത്തുന്നത്. XL6, എര്‍ട്ടിഗ, ബ്രെസ തുടങ്ങിയ കാറുകളില്‍ കാണുന്ന അതേ പവര്‍ യൂണിറ്റാണിത്. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് ഓള്-വീല്‍ ഡ്രൈവ് സംവിധാനവുമായി വരുന്ന ജിംനി ഓഫ്-റോഡിംഗിന് ഏറെ അനുയോജ്യമാണ്.