
നാലുദിനം കൊണ്ട് 200 കോടി കളക്ഷന്‍ നേടി പൊന്നിയിന്‍ ശെല്‍വന്‍ 2
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 ന് ഗംഭീര കളക്ഷന്‍. ചിത്രം റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളില്‍ 200 കോടി ബോക്സോഫീസ് കളക്ഷന്‍ നേടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധിദിനമായ മേയ് ഒന്നിന് മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം, ആര്‍. ശരത്കുമാര്‍, പ്രകാശ് രാജ് എന്നിവരടങ്ങുന്ന വമ്ബന്‍ താരനിരയാണ് പൊന്നിയിന്‍ സെല്‍വന്‍ 2ല്‍ ഉള്ളത്. ചിത്രം ഏപ്രില്‍ 28 ന് റിലീസ് ചെയ്തു.
വെറും നാല് ദിവസം കൊണ്ട് പൊന്നിയിന്‍ സെല്‍വന്‍ ലോകമെമ്ബാടും 200 കോടി കളക്ഷന്‍ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് വിദഗ്ധന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചു.