
മത്സരിച്ച് തോറ്റ കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ കൂടെ വരുന്നോ ? വി മുരളീധരനെ വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി
കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിച്ച് തോറ്റ കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാന്‍ കൂടെ വരുന്നോയെന്ന് വെല്ലുവിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തിലെ പൊതുവിദ്യാഭ്യാസം മോശമാണെന്ന തരത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവന നടത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിടുകയും ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകള്‍ കണ്ട ശേഷം പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയാറാകുമോ? ഇപ്പോ നടത്തുന്ന കുറ്റപ്പെടുത്തലുകളെല്ലാം വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ മാത്രമാണ്. കേരളത്തില്‍ നല്ല കാര്യങ്ങള്‍ നടക്കുന്നതിലെ അസൂയയും കുശുമ്ബുമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.