ബ്രഹ്മപുരം തീപിടിത്തം: തീവച്ചതിന് തെളിവില്ലെന്ന് പൊലീസ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടത്തത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് സമര്‍പ്പിച്ചു.
തീവച്ചതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തത്തിന് കാരണം അമിത ചൂടാണെന്നും പ്ലാന്റില്‍ തീപിടിത്തത്തിന് സാധ്യത ഉണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സെക്ടര്‍ ഒന്നിലെ സിസിടിവിയില്‍ തീ കത്തിത്തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡിജിപി വഴി ചീഫ് സെക്രട്ടറിക്ക് കൈമാറി. സെക്ടര്‍ ഒന്നിലെ സിസിടിവി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സിസിടിവി ഫോക്കസ് ചെയ്തിരുന്ന പ്രദേശത്തായിരുന്നില്ല തീപിടിച്ചത്. അതിനാല്‍ തീപിടിച്ചു തുടങ്ങുന്നതിന്റെ ദൃശ്യങ്ങളില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.