Tuesday, March 19, 2024
 
 
⦿ ദുരന്ത ലഘൂകരണ മോക്ഡ്രിൽ സംഘടിപ്പിച്ചു ⦿ പോസ്റ്റർ പ്രകാശനം ചെയ്തു ⦿ സുരക്ഷിത ജലയാത്രയ്ക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം ⦿ തിരഞ്ഞെടുപ്പ്: ഓഡിറ്റോറിയം ഉടമകള്‍ വിവരം നല്‍കണം ⦿ സ്‌ക്വാഡുകള്‍ക്കുള്ള ക്ലാസ് സംഘടിപ്പിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗം മത്സരം സംഘടിപ്പിച്ചു ⦿ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 44 കാരന് ദാരുണാന്ത്യം ⦿ 'താൻ പറയുന്ന 'ശക്തി' മതപരമല്ല, പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നു'; രാഹുൽ ഗാന്ധി ⦿ പാറശാല ഷാരോൺ രാജ് കൊലപാതകക്കേസ്; കുറ്റം നിഷേധിച്ച് പ്രതികൾ ⦿ ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ⦿ പോസ്റ്റര്‍ പ്രകാശനം ചെയ്തു ⦿ കൊല്ലത്ത് ദോശയ്ക്കും ഓംലെട്ടിനും വേണ്ടി കൂട്ടയടി ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു ⦿ അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റി വെച്ചു ⦿ പേരാമ്പ്ര അനു കൊലപാതക കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ സംസ്ഥാനത്ത് ചൂട് കൂടും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം ⦿ അവധിക്കാല ക്ലാസുകൾ ⦿ സ്റ്റേഷനറി വിതരണം ഉണ്ടാവില്ല ⦿ ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം ⦿ കൈറ്റ് വിക്ടേഴ്‌സിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ളപരിപാടി ‘മാറ്റൊലി’ ⦿ കനിവ് 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പും ⦿ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു ⦿ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ തുടങ്ങി ⦿ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം ⦿ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും ⦿ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനുള്ള സൗകര്യം ലഭ്യമാക്കി ⦿ കൗൺസിലർ നിയമനം ⦿ ഞാനെന്തിന് വോട്ട് ചെയ്യണം? എസ്.സി.എം.എസിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം ⦿ എറവക്കാട്-കക്കിടിപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു ⦿ നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു ⦿ വോട്ട് ചെയ്യൂ വി.ഐ.പി ആകൂ; ക്യാമ്പയിൻ സംഘടിപ്പിച്ചു ⦿ ലോക ഉപഭോക്തൃ അവകാശദിനാചരണം നടത്തി ⦿ ജില്ലാ കളക്ടറുടെ ഇന്റേർൺഷിപ് പ്രോ​ഗ്രാമിലേക്ക് അപേക്ഷിക്കാം ⦿ കലാകാരന്മാർക്ക് വാദ്യോപകരണങ്ങളുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
News

മുഖ്യമന്ത്രിയുടെ നിര്‍ദേശം; ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വീണാ ജോര്‍ജ്

07 February 2023 10:24 AM

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് പനി അനുഭവപ്പെട്ട് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വീണാ ജോര്‍ജ് രാവിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡോ. മഞ്ജുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു ചികിത്സ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആശുപത്രിയിലാകുന്നതിനു മുന്‍പ് എ.കെ. ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടു. 'അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ അയയ്ക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി' എന്നായിരുന്നു പോസ്റ്റ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration