
550km റെയ്ഞ്ചുള്ള ഇലക്ട്രിക് കാറുമായി മാരുതി; EVX കൺസപ്റ്റ് അവതരിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക്ക് വിഭാഗത്തിലേക്ക് കടക്കുന്നു. കാത്തിരിപ്പിനൊടുവിൽ മാരുതി സുസുക്കിയുടെ eVX (Maruti Suzuki eVX) കൺസെപ്റ്റ് ഇലക്ട്രിക് എസ്‌യുവി പ്രദർശിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ 2023ൽ വച്ചാണ് കമ്പനി ഈ വാഹനം പ്രദർശിപ്പിച്ചത്. ഈ ഇലക്ട്രിക് എസ്‌യുവി 2025ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ 550 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന കാറായിരിക്കും ഇത്.