കോവിഡ്; മൂക്കിൽ ഒഴിക്കുന്ന വാക്സിൻ അടുത്തയാഴ്ച മുതൽ
ബൂസ്റ്റര്‍ ഡോസായി മൂക്കിലൊഴിക്കുന്ന വാക്സിന്; ഭാരത് ബയോടെക്കിന്റെ വാക്സിന് അടുത്തയാഴ്ച മുതല്‍. കോവിഡ് രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസായി പുതിയ നേസല്‍ വാക്സിന് പുറത്തിറക്കാന്‍ ഭാരത് ബയോടെക്. കോവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. അടുത്തയാഴ്ചയോടെ കോവിന്‍ പ്ലാറ്റ്ഫോമുകളില്‍ എത്തിയേക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ആദ്യ ബൂസ്റ്റര്‍ ഡോസാണ് ഭാരത് ബയോ ടെക്കിന്റെ നേസല്‍ വാക്സിന്.18 വയസില്‍ മുകളിലു ള്ളവര്‍ക്കാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക. വില സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ആയിട്ടില്ല.
വില സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ആയിട്ടില്ല.