ലോകകപ്പ് ഫുട്ബോൾ; ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ
ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മറികടന്ന് അമേരിക്കയും പ്രീ ക്വാര്‍ട്ടറിലെത്തി.
വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്ബ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാന്റെ കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോള്‍ ജയവുമായാണ് യുഎസ്എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഏഴ് പോയന്റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്ബ്യന്മാര്. അഞ്ച് പോയന്റുമായി യുഎസ്എ രണ്ടാം സ്ഥാനത്തെത്തി.