റോയൽ എൻഫീൽഡിന്റെ ഒരു കിടുക്കാച്ചി ഐറ്റം ; സൂപ്പർ മീറ്റിയോർ 650
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 മിലാൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. സ്റ്റാൻഡേർഡ്, ടൂറർ എന്നീ മോഡലുകളിൽ വാഹനം വിപണിയിലെത്തും. മിലാൻ ഓട്ടോഷോയിൽ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വിലയും പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.