വാണിജ്യ പാചകവാതകത്തിന്റെ വില കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1,863 ആയി.
നേരത്തെ, വില 1,896.50 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടറിന് ഏറ്റവും കുറഞ്ഞത് ഡല്‍ഹിയിലാണ്. ഇവിടെ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,859.5 രൂപയാണ് ഇന്നത്തെ വില.