വൈദ്യുതി ബില്‍ ഇനി എസ്എംഎസ് ആയി കിട്ടും
വൈദ്യുതി ബില്ലും ‘സ്മാര്‍ട്ട്’ ആകുന്നു. മീറ്റര്‍ റീഡിംഗിന് ശേഷം കടലാസില്‍ അച്ചടിക്കുന്ന രീതി അവസാനിപ്പിച്ച് ഇനി മുതല്‍ ഫോണ്‍ സന്ദേശമായി ബില്‍ നല്‍കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്.
എല്ലാ പദ്ധതികളും 100 ദിവസത്തിനുള്ളില്‍ ഡിജിറ്റലാകുന്ന കെ.എസ്.ഇ.ബിയുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടമായാണ് ബില്‍ ഫോണ്‍ സന്ദേശമായി വരുന്നത്. കാര്‍ഷിക കണക്ഷനുകള്‍ സ്വീകരിക്കുന്നവര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ക്കും ഒഴികെയുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ഓണ്‍ലൈനായോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ബില്‍ അടയ്ക്കാന്‍ കഴിയൂ.
കൗണ്ടറില്‍ ബില്‍ അടയ്ക്കുന്ന രീതിക്ക് ഒരു ശതമാനം ഹാന്‍ഡ്ലിംഗ് ഫീസ് ഈടാക്കാനുള്ള ശുപാര്‍ശ കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്.