പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ്
കാസര്‍കോട് : പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പോലീസ്.കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പൈവളിഗയിലെ സംഘം.
റയീസ്, നൂര്‍ഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ പോലീസ് തിരിച്ചറിഞ്ഞു.ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചത്.
കുമ്ബള,മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ ഉപേക്ഷിച്ചു.സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം കഴിഞ്ഞദിവസം തട്ടികൊണ്ട് പോയിരുന്നു. ഇവരെ അപായപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി സിദ്ദിഖിനെ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഇയാളെ തട്ടികൊണ്ട് പോവുകയായിരുന്നു. ശേഷം സിദ്ദിഖിനെ കഴിഞ്ഞദിവസം രാത്രിയോടെ ബിന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കടന്നു കളഞ്ഞു.
സിദ്ദിഖിന്റെ ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദനമേറ്റതിന്റെയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു.ഇയാള്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്.