സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച് 18 മരണം
സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഇരുപത്തഞ്ച് ദിവസത്തിനിടെ കോവിഡൊഴികെയുളള പകര്‍ച്ച വ്യാധികള്‍ ബാധിച്ച് 18 മരണം സ്ഥിരീകരിച്ചു.
ഈ മാസം മാത്രം പനിക്ക് ചികില്‍സ തേടിയത് മൂന്നുലക്ഷത്തോളം പേര്. ജൂണ്‍ മാസത്തില്‍ 500 പേര്‍ക്ക് ഡങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
അതേസമയം, ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് 20 മരണം സ്ഥിരീകരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും മരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം. ഡങ്കിപ്പനി ബാധിച്ച് ഈ മാസം രണ്ട് പേരാണ് മരിച്ചത്. എന്നാല്‍, എലിപ്പനി ബാധിച്ച് ആറ് പേര് മരിച്ചു. എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്.