സ്വപ്ന സുരേഷിനെ ഇന്നും ഇ.ഡി ചോദ്യം ചെയ്യും
സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും.
കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്വപ്നയെ ഇന്നലെ ഇ ഡി ഉദ്യോഗസ്ഥര്‍ അഞ്ചരമണിക്കൂറോളം ചോദ്യം ചെയ്തു.
ഇതിനിടെ സ്വപ്ന ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. അതിനിടെ, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ പി സി ജോര്‍ജിനെയും സ്വപ്ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കാനാണ് പ്രത്യേകാന്വേഷക സംഘം ആലോചിക്കുന്നത്.
തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീല്‍ എംഎല്‍എ നല്കിയ പരാതിയിലാണ് അന്വേഷണം. സ്വപ്ന ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വപ്നയുടേയും പി സി ജോര്‍ജിന്റേയും ഫോണ്‍ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.