Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
News

നടൻ വിജയ് ബാബുവിന് ജാമ്യം

22 June 2022 11:39 AM

യുവനടിയെ ബലാത്സം​ഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ട വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ഹാജരാകണമെന്നും വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം.

ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വിജയ് ബാബുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration