വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷ വിധി നാളെ
നിലമേലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.
ശിക്ഷ നാളെ വിധിക്കും.പ്രതിയുടെ ജാമ്യം റദ്ദാക്കി.കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് ആണ് വിധി പറഞ്ഞത്. അഞ്ചാമതായിട്ടാണ് കോടതി കേസ് പരിഗണിച്ചത്.
വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നല്കുന്ന സന്ദേശം കൂടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.