കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന് ഇന്ന്
തിരുവനന്തപുരം: 12 മുതല്‍ 14 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബി വാക്സിന്റെ പ്രത്യേക വിതരണം ശനിയാഴ്ച നടക്കും.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്സ് സെഷന് ഉണ്ടായിരിക്കും. ഒന്നാം ഡോസ് വാക്സിനേഷന് സ്വീകരിക്കാനുള്ളതും രണ്ടാം ഡോസിന്റെ കാലാവധി എത്തിയതുമായ കുട്ടികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
12 വയസു മുതല്‍ 14 വയസു വരെ പ്രായമുള്ള എല്ലാ വിദ്യാര്‍ഥികളും വാക്സിനേഷന് സ്വീകരിച്ചു എന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.