ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
ശബരിമല: ഇടവമാസ പൂജക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.
പരമേശ്വരന് നമ്ബൂതിരി നട തുറക്കും.
15 മുതല്‍ 19 വരെ പൂജകള്‍ ഉണ്ടാകും. ഈ ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ടാകും.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം. ഇതിന് കഴിയാതെ വരുന്നവര്‍ക്ക് നിലക്കലില്‍ എത്തിയശേഷം സ്പോട്ട് ബുക്കിങ് എടുക്കാന്‍ സൗകര്യമുണ്ട്.