മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും
അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’ . ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.
ചിത്രം മാര്‍ച്ച് മൂന്നിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. മമ്മൂട്ടിയും അമല്‍ നീരദും. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്മ പര്‍വ്വം ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്ധന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമല്‍ നീരദ് ,നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്നാണ്. ആനന്ദ് സി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.