Sunday, December 04, 2022
 
 
⦿ അരവിന്ദന്റെ തമ്പിനും റേ യുടെ പ്രതിദ്വന്ദിക്കും പുനർജനി ⦿ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി വീണ ജോർജ്ജ് ⦿ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു ⦿ കഴിവുകളെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുക പ്രധാനം: മന്ത്രി വീണ ജോർജ്ജ് ⦿ സംസ്ഥാന സഹകരണ മേഖല നല്‍കുന്നത് ജനകീയ ബദല്‍ എന്ന സന്ദേശം: മന്ത്രി വീണ ജോർജ്ജ് ⦿ തീയതി നീട്ടി ⦿ തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുംസര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ് ⦿ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി ⦿ മണ്ണ് ദിനാചരണം നടത്തും ⦿ നിയമനം ⦿ കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ തുടങ്ങും ⦿ ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍ (04.12.2022) ⦿ വെറ്ററിനറി ഡോക്ടർ നിയമനം ⦿ ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ ⦿ അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും ⦿ ലോക ഭിന്നശേഷി ദിനാചരണം നടത്തി ⦿ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴ തുടരും ⦿ മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ ഉത്തരവാദിത്തം: ഡെപ്യൂട്ടി സ്പീക്കര്‍ ⦿ വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ് ⦿ ഇന്റർവ്യൂ മാറ്റി ⦿ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി ⦿ സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി ⦿ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു ⦿ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് ⦿ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ⦿ ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍; നിയമങ്ങൾ പാലിക്കണം ⦿ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു ⦿ ക്വിസ് പ്രസ്സ് മത്സരം ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ  ⦿ സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി ⦿ സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു ⦿ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ⦿ സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം ⦿ സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ് ⦿ അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ ⦿ Plan 75 and Anur comes with the Plight of Old age
News Sports

വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ;രണ്ടാം ഏകദിനത്തില്‍ 44 റണ്‍സ് ജയം

09 February 2022 10:29 PM

അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 44 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയം.

64 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. പ്രസീദ് കൃഷ്ണയാണ്കളിയിലെ താരം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു.മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഋഷഭ് പന്തും വിരാട് കോലിയും ചേര്‍ന്ന് സ്‌കോര്‍ 39 വരെയെത്തിച്ചു. 12-ാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്തിനെ (18) മടക്കിയ ഒഡീന്‍ സ്മിത്ത് ആറാം പന്തില്‍ കോലിയേയും (18) പുറത്താക്കി.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുലും സൂര്യകുമാറും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്. സ്‌കോര്‍ 134-ല്‍ നില്‍ക്കേ 48 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത രാഹുല്‍ റണ്ണൗട്ടായത് തിരിച്ചടിയായി. വൈകാതെ 83 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 64 റണ്‍സെടുത്ത സൂര്യകുമാറിനെ 39-ാം ഓവറില്‍ ഫാബിയാന്‍ അലന്‍ മടക്കി. തുടര്‍ന്ന് 41 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെയും 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ദീപക് ഹൂഡയുടെയും ഇന്നിങ്‌സുകളാണ് ടീമിനെ 200 കടത്തിയത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration