Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News Technology

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്

08 February 2022 08:51 PM

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രൗസറിന്റെ പ്രവര്‍ത്തനത്തിലെ ഒന്നിലധികം വീഴ്ചകള്‍ മൂലം ഉപയോക്കാക്കള്‍ സുരക്ഷാ ഭീഷണിയുടെ വക്കിലാണെന്ന് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം വിലയിരുത്തി.

സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനായി എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉടനടി അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം ആര്‍ബിറ്ററി കോഡുകളാല്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കാനാകും. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നാണ് അറിയിപ്പ്.

98.0.4758.80ന് മുന്‍പുള്ള എല്ലാ ഗൂഗിള്‍ ക്രോം വേര്‍ഷനുകളും ഹാക്ക് ചെയ്യപ്പെടാനിടയുണ്ടെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ വിന്‍ഡോസ്, ലിനക്‌സ്, മാക് ഉപയോക്താക്കള്‍ക്കായി ക്രോം 98 പുറത്തിറക്കിയതായി ഗൂഗില്‍ അറിയിച്ചിരുന്നു. ആകെ 27 സെക്യൂരിറ്റി ഫിക്‌സുകളോടെയാണ് ഈ അപ്‌ഡേറ്റ് പുറത്തിറക്കിയതെന്നും കമ്ബനി അവകാശപ്പെട്ടിരുന്നു.

ബാക്ഗ്രൗണ്ടില്‍ തന്നെ ഗൂഗിള്‍ ക്രോം ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ആവാനാണ് സാധ്യത. ഇനി അഥവാ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ ശ്രദ്ധയോടെ അടിയന്തരമായി ക്രോം മാനുവലി അപ്‌ഡേറ്റ് ചെയ്തിരിക്കണം. പുതിയ അപ്‌ഡേറ്റ് റീലോഞ്ച് ചെയ്യുന്നതോടെ സുരക്ഷാ പ്രശ്‌നങ്ങളില്‍ നിന്നും ഒരു പരിധിവരെ ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാനാകും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration