വിവോ വൈ75 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
ഇന്ത്യയില്‍ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ വിവോ വൈ75 5ജി അവതരിപ്പിച്ചു. വിവോ വൈ75 5ജി യുടെ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്.
ഗ്ലോവിങ് ഗാലക്സി, സ്റ്റാര്‍ലൈറ്റ് ബ്ലാക്ക് എന്നീ കളറുകളില്‍ ഫോണ്‍ സ്വന്തമാക്കാം. 50 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ, മീഡിയടെക് ഡൈമന്‍സിറ്റി 700 പ്രോസസര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 5ജി, 4ജി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ, ജിപിഎസ്, എഫ്എം റേഡിയോ എന്നിവയാണ് വിവോ വൈ75 5ജി യിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
5,000 എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി വഴി 18W ഫാസ്റ്റ് ചാര്‍ജിങ് ചെയ്യാം. ഡ്യുവല്‍-സിം സ്ലോട്ടുള്ള വിവോ വൈ75 5ജിയില്‍ ആന്‍ഡഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 12ലാണ് പ്രവര്‍ത്തിക്കുന്നത്. 6.58-ഇഞ്ച് (1,080x2,408 പിക്സല്‍) ഫുള്‍-എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 ആണ് പ്രോസസര്‍. ഉപയോക്താക്കള്‍ക്ക് വിപുലീകൃത റാം ഫീച്ചര്‍ ഉപയോഗിക്കാം. 4 ജിബി വരെ മെമ്മറിയിലേക്ക് ചേര്‍ക്കാം.
വിവോ വൈ75 5ജി യില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ f/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 50-മെഗാപിക്സല്‍ പ്രൈമറി ക്യാമറ, f/2.0 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 2-മെഗാപിക്സല്‍ മാക്രോ ക്യാമറ, f/2.0 അപ്പേര്‍ച്ചര്‍ ലെന്‍സ് ഉള്ള 2-മെഗാപിക്സല്‍ ബൊക്കെ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. വിവോ വൈ75 5ജി യില്‍ 128ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉണ്ട്, ഇത് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 1 ടിബി വരെ വികസിപ്പിക്കാം. നിലവില്‍ വിവോ ഇന്ത്യയുടെ ഇ-സ്റ്റോറിലും പാര്‍ട്ണര്‍ റീട്ടെയില്‍ സ്റ്റോറുകളിലും വാങ്ങാന്‍ ലഭ്യമാണ്.