Tuesday, April 16, 2024
 
 
⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം
News Sports

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ

30 January 2022 02:07 PM

അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍.അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ യുവ സംഘത്തിന്റെ ജയം.

ഇതോടെ ബംഗ്ലാദേശിനെതിരേ 2020 ലോകകപ്പിന്റെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യയ്ക്കായി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 37.1 ഓവറില്‍ വെറും 111 റണ്‍സിന് കൂടാരം കയറ്റി. മറുപടി ബാറ്റിങ്ങില്‍ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം കാണുകയായിരുന്നു.

65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷായിക് റഷീദ് 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ജയം നേടുമ്ബോള്‍ യാഷിനൊപ്പം 18 പന്തില്‍ നിന്ന് 11 റണ്‍സുമായി കൗശല്‍ താംബെയും ക്രീസിലുണ്ടായിരുന്നു.

ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ടു വിക്കറ്റ് നേടിയ വിക്കി ഒസ്ത്വാളും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 111-ല്‍ ഒതുക്കിയത്. കൗശല്‍ താംബെ, രാജ്വര്‍ദ്ധന്‍ ഹാംഗര്‍ഗേകര്‍, ആംഗ്രിഷ് രഘുവംശി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

48 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത എസ്.എം മെഹെറോബാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration