Tuesday, May 24, 2022
 
 
⦿ വയോജനങ്ങൾക്ക് ഉല്ലസിക്കാൻ പുത്തൻചിറയിൽ പുത്തൻ പാർക്ക് ⦿ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചികിത്സാ സഹായമായി നൽകിയത് 1.26 കോടി ⦿ കാസർഗോഡ് – തിരുവനന്തപുരം ആറുവരിപ്പാത 2025നകം: മന്ത്രി ⦿ സംസ്ഥാന റവന്യൂ കായികോത്സവം: കാൽപ്പന്ത് കളിയിൽ ഇടുക്കി ⦿ വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഹൗസ്‌കീപ്പിംഗ് കോഴ്സില്‍ പരിശീലനം ⦿ സർക്കാർ സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണൻ ⦿ അധ്യാപക ഒഴിവ് ⦿ എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം -മന്ത്രി ⦿ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികളുമായി ഹോമിയോപ്പതി പ്രതിരോധ സെല്‍ ⦿ ബി.ടെക് ഈവനിങ് കോഴ്‌സ് ⦿ ലേബർ കോടതി സിറ്റിങ് ⦿ ദന്തൽ കോളജ് ഓർത്തോഡോൺടിക്സ് ഡിപ്പാർട്ട്മെന്റ് ഗോൾഡൻ ജൂബിലി ⦿ ഫ്രഞ്ച് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ⦿ മെഗാമേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് രുചിവൈവിദ്ധ്യങ്ങളുടെ കലവറ ⦿ സേനകളില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി ⦿ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം ⦿ ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് : സാമൂഹ്യനീതി വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു ⦿ കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍ ⦿ വായ്പ /ധനസഹായം നല്‍കുന്നു ⦿ വിസ്മയ കേസ്; കിരൺ കുമാറിന് പത്ത് വർഷം തടവ് ⦿ സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ‘C SPACE’ മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും: മന്ത്രി ⦿ എന്റെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍ ⦿ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍ ⦿ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയിൽ ⦿ അപേക്ഷ ക്ഷണിച്ചു ⦿ തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിംഗ് ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക നൽകി ⦿ പോക്സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ നടപടി ⦿ തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ മെയ് 24ന്‌ ⦿ ഗസ്റ്റ് അധ്യാപക അഭിമുഖം ⦿ തിരുവനന്തപുരം ദന്തൽ കോളജ് ഗോൾഡൻ ജൂബിലി ആഘോഷം 28ന് ⦿ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം ⦿ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളം മാറണം: മന്ത്രി ⦿ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍
News Sports

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയെ തകർത്ത് അഫ്ഗാൻ സെമിയിൽ

28 January 2022 11:19 AM

അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറി ശ്രീലങ്ക. നാല് റൺസിൻ്റെ വിജയമാണ് അഫ്ഗാൻ നേടിയത്. അഫ്ഗാനിസ്ഥാനെ 134 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിഴച്ചപ്പോള്‍ ടീം 130 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ലീഗ് ഘട്ടത്തില്‍ ശക്തമായ പ്രകടനമാണ് ശ്രീലങ്ക പുറത്തെടുത്തത്. അബ്ദുള്‍ ഹാദി(37), നൂര്‍ അഹമ്മദ്(30), അല്ലാഹ് നൂര്‍(25) എന്നിവരാണ് അഫ്ഗാന്‍ ബാറ്റിംഗില്‍ പ്രതിരോധം തീര്‍ത്തത്. ശ്രീലങ്കയ്ക്കായി വിനൂജ രണ്‍പുല്‍ തന്റെ 9.1 ഓവറില്‍ വെറും 10 റണ്‍സ് നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ ദുനിത് വെല്ലാലാഗേ മൂന്ന് വിക്കറ്റും നേടി.

43/7 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയ്ക്ക് പ്രതീക്ഷയായി ദുനിത് വെല്ലാലാഗേ - രവീന്‍ ഡി സില്‍വ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ 69 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ ശ്രീലങ്ക പരാജയത്തിലേക്ക് വീണു. ദുനിത് 34 റണ്‍സും രവീന്‍ 21 റണ്‍സും നേടിയപ്പോള്‍ വിനൂജ 11 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനായാസ വിജയവുമായി എത്തിയ ഇംഗ്ലണ്ട് ആണ് സെമിയില്‍ അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍. നാളെ ക്വർട്ടർ ഫൈനലിൽ ഇന്ത്യ ബംഗ്ളദേശിനെ നേരിടും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration