Tuesday, May 24, 2022
 
 
⦿ മെഗാമേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് രുചിവൈവിദ്ധ്യങ്ങളുടെ കലവറ ⦿ സേനകളില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി ⦿ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം ⦿ ഭിന്നശേഷിക്കാര്‍ക്ക് യു.ഡി.ഐ.ഡി കാര്‍ഡ് : സാമൂഹ്യനീതി വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു ⦿ കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍ ⦿ വായ്പ /ധനസഹായം നല്‍കുന്നു ⦿ വിസ്മയ കേസ്; കിരൺ കുമാറിന് പത്ത് വർഷം തടവ് ⦿ സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ‘C SPACE’ മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും: മന്ത്രി ⦿ എന്റെ കേരളം മെഗാ മേളക്ക് 27ന് തുടക്കം; അനന്തപുരിയെ കാത്തിരിക്കുന്നത് വിസ്മയരാവുകള്‍ ⦿ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍ ⦿ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാള്‍ കസ്റ്റഡിയിൽ ⦿ അപേക്ഷ ക്ഷണിച്ചു ⦿ തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിംഗ് ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക നൽകി ⦿ പോക്സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ നടപടി ⦿ തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ മെയ് 24ന്‌ ⦿ ഗസ്റ്റ് അധ്യാപക അഭിമുഖം ⦿ തിരുവനന്തപുരം ദന്തൽ കോളജ് ഗോൾഡൻ ജൂബിലി ആഘോഷം 28ന് ⦿ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം ⦿ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളം മാറണം: മന്ത്രി ⦿ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍ ⦿ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം ⦿ താത്പര്യപത്രം ക്ഷണിച്ചു ⦿ താൽക്കാലിക ഒഴിവ് ⦿ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശം ⦿ ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ് ⦿ കോടതിയുടെ കണ്ടെത്തൽ ആശ്വാസകരം: മന്ത്രി വീണാ ജോർജ് ⦿ മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് ⦿ ലക്ഷ്യ സ്‌കോളർഷിപ്പ് ⦿ വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു ⦿ സഹകരണ വകുപ്പ് ഇനി സമ്പൂർണ ഇ ഓഫീസ്: അഭിമാനാർഹമായ ചരിത്ര നേട്ടമെന്ന് മന്ത്രി ⦿ 124 പെട്രോൾ പമ്പുകൾക്ക് സ്റ്റോപ്പ് മെമ്മോ ⦿ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി ⦿ കോന്നി സി എഫ് ആര്‍ ഡി കോളജിലെ പരിമിതികള്‍ഘട്ടം ഘട്ടമായി മാറ്റിയെടുക്കും : മന്ത്രി അഡ്വ ജി.ആര്‍. അനില്‍
News

സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന്‍ ചെയ്യും

15 January 2022 10:57 PM

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആര് നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ല് പദ്ധതി കമ്മീഷന്‍ ചെയ്യും. ഒരു ട്രെയിനില്‍ ഒൻപത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാം.

പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്ക്കായി പ്രത്യേക ട്രെയിന് സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ് മാതൃകയില് റോറോ സർവീസ്മുണ്ടാകും. ഇതിലൂടെ ഒരുസമയം 480 ട്രക്കുകള് കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ റെയിലിനെ നെടുമ്ബാശേരി എയർപോർട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.

ട്രാഫിക് സർവേ, ജിയോ ടെക്നിക്കല് ഇന്വെസ്റ്റിഗേഷന് റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.

പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോര്‍ട്ടും ഡിപിആറില്‍ ഉള്‍പ്പെടുന്നു. കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍​ഗോഡ്’ എന്നാണ് പ്രോജക്ടിന്റെ പേര്.

കേരളത്തില്‍ നിലവിലുള്ള റെയില്‍-റോഡ് ​ഗതാ​ഗത സംവിധാനങ്ങള്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്ബോള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം സഞ്ചാര വേ​ഗം കേരളത്തില്‍ കുറവാണെന്നും അതിനാല്‍ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയ്ക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 107.98 ഹെക്ടര്‍ സര്‍ക്കാരില്‍ നിന്നും 44.28 ഹെക്ടര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കണ്ടെത്തുമെന്നും ഡിപിആറില്‍ പറയുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration