ആഷസ് നാലാം ടെസ്റ്റിന് ത്രില്ലിങ് ക്ലൈമാക്സ്
സിഡ്നി: ഇംഗ്ലണ്ട്-ആസ്ട്രേലിയ നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ അന്ത്യം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരം അവസാന ദിവസം ഒരുവിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ട് സമനിലയിലാക്കി.
വെളിച്ചക്കുറവ് മൂലം ഫാസ്റ്റ് ബൗളേഴ്സിന് പന്തെറിയാന്‍ കഴിയാതെ വന്നതോടെ സ്റ്റീവന്‍ സ്മിത്താണ് ഓസീസിനായി അവസാന ഓവര്‍ എറിഞ്ഞത്. സ്മിത്തിനെ ശക്തമായി പ്രതിരോധിച്ച ജെയിംസ് ആന്ഡേഴ്സണ് മത്സരം സമനിലയിലാക്കി.
സ്കോര്‍: ആസ്ട്രേലിയ 416/8 ഡിക്ലയർ & 265/6 ഡിക്ലയർ , ഇംഗ്ലണ്ട് 294 & 270/9
രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ ഓസീസ് താരം ഉസ്മാന് ഖ്വാജയാണ് കളിയിലെ താരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ആതിഥേയര്‍ 3-0 ത്തിന് മുന്നിലാണ്. വെള്ളിയാഴ്ച മുതല്‍ ഹൊബാര്ട്ടില് വെച്ചാണ് അഞ്ചാമത്തെ ടെസ്റ്റ്.