മിന്നല്‍ മുരളി നാളെ ഉച്ചക്ക് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും
ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുക്കുന്ന ടൊവിനോ ചിത്രം – മിന്നല്‍ മുരളി പ്രഖ്യാപിച്ച നാള് മുതല്‍ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്.
സിനിമയുടെ ട്രെയ്ലര് വലിയ ഹിറ്റ് ആയി മാറുകയും ചെയ്തിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണിത്.
നെറ്റ്ഫ്ളിക്സിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുക. ഡിസംബര്‍ 24 ഉച്ചക്ക് 1:30 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യു൦. ഒരു സൂപ്പര്‍ഹീറോ എലമെന്റ് മിന്നല്‍ മുരളിയിലെ എല്ലാ സീനിലും ഉണ്ട്. മനുഷ്യ വികാരങ്ങള്‍ കുറച്ചുകൂടി പ്രാഥമികമായ കൈകാര്യം ചെയ്യുന്ന സിനിമയാണിതെന്നും സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്സ് ഫാക്റ്റര്‍ മാത്രമാണെന്നും ബേസില്‍ നേരത്തെ പറഞ്ഞിരുന്നു. 'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.