അല്ലു അര്ജുന് ഇന്ന് കേരളത്തില്‍ എത്തും
സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്ജുന് ചിത്രം പുഷ്പ ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയ്ലര് ഡിസംബര്‍ ആറിന് റിലീസ് ചെയ്തു .
ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായ ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് എത്തുന്നു. കള്ളക്കടത്തുകാരനായ പുഷ്പരാജായി അല്ലുവും.250 കോടി ബജററ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ തീയറ്ററില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇന്ന് അല്ലു അര്ജുന് പുഷ്പയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തില്‍ എത്തും. ഇവിടെ ഒരു പ്രസ് മീറ്റും നടത്തും.
തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.