എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചു
ഭാരതി എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വര്‍ധിപ്പിച്ചു. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (എആര്‍പിയു) 200 രൂപയ്ക്ക് അടുത്ത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ടെല്‍ തങ്ങളുടെ താരിഫ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ടെലിക്കോം കമ്ബനികള്‍ താരിഫ് വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും വോഡഫോണ്‍ ഐഡിയയ്ക്കും റിലയന്‍സ് ജിയോയ്ക്കും മുമ്ബ് തന്നെ എയര്‍ടെല്‍ തങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. മറ്റ് രണ്ട് ടെലിക്കോം കമ്ബനികളും ഇതിന്റെ ചുവട് പിടിച്ച് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എയര്‍ടെല്ലിന്റെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും.