
ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ്‌ഡ്രൈവുകൾ ആരംഭിക്കുന്നു
ഇന്ത്യയിലൊട്ടാകെ ടെസ്റ്റ് ഡ്രൈവ് ഒരുക്കി ഒല. കേരളത്തില്‍ തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും ആയിരിക്കും.
ടെസ്റ്റ് ഡ്രൈവിനായി നിങ്ങള്‍ക്ക് കമ്ബനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. https://www.testride.olaelectric.com -ഇ വെബ്‌സൈറ്റ് വഴിയായിരിക്കും ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യുക.
ഡിസംബര്‍ 15-ന് ഉള്ളില്‍ ടെസ്റ്റ് ഡ്രൈവുകള്‍ കമ്ബനി പൂര്‍ത്തിയാക്കും. മികച്ച പ്രതികരണങ്ങളാണ് യൂസര്‍മാര്‍ നല്‍കുന്നതെന്നാണ് കമ്ബനി പറയുന്നത്. നവംബര്‍ 27 തിരുവനന്തപുരം, കോഴിക്കോട്, വിശാഖപട്ടണം, വിജയവാഡ, കോയമ്ബത്തൂര്‍, വഡോദര, ഭുവനേശ്വര്‍, തിരുപ്പൂര്‍, ജയ്പൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലും ഒല ടെസ്റ്റ് ഡ്രൈവിനെത്തും.
ഡിസംബറില്‍ തന്നെ എല്ലാ സ്‌കൂട്ടറുകളും ഡെലിവറി പൂര്‍ത്തിയാക്കാനും കമ്ബനി ആഗ്രഹിക്കുന്നുണ്ട്. ആയിരം നഗരങ്ങളാണ് കമ്ബനി ലക്ഷ്യം വെയ്ക്കുന്നത്.
ols s1, s1 pro സ്‌കൂട്ടര്‍ ബുക്ക് ചെയ്യുകയോ,വാങ്ങിക്കാനിരിക്കുന്നവര്‍ക്കോ ആയിരിക്കും ഇതിനുള്ള അവസരം. നവംബര്‍ 10 മുതല്‍ കമ്ബനി ടെസ്റ്റ് ഡ്രൈവുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു.